Tuesday, January 4, 2022

Antlers(english)

"Netflix യിൽ ചുമ്മാ ഹോർറർ മൂവീസ് തപ്പിയപ്പോൾ കിട്ടിയ ഒരു ഒന്നൊന്നര ഐറ്റം "


Aiden : Is God really dead?

Lucas : What?

Aiden : Daddy said God is dead.

Lucas : Just remember what Mama told us.Me and you, we was born under the lucky star


Nick Antosca യുടെ " A quiet boy " എന്ന ഷോർട് സ്റ്റോറിയെ ആസ്പദമാക്കി C. Henry Chaisson, Nick Antosca, Scott Cooper എന്നിവരുടെ തിരകഥയിൽ Scott Cooper സംവിധാനം നിർവഹിച്ച ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറർ ചിത്രം Julia Meadows എന്ന സ്കൂൾ ടീച്ചരുടെ കഥയാണ്...

തന്റെ ക്ലാസ്സിൽ പഠിക്കുന്ന ലക്കാസ് എന്ന കുട്ടി വരക്കുന്ന ചിത്രങ്ങൾ ജൂലിയിൽ സംശയം ജനിപ്പിക്കുന്നു.. അവനെ ആരോ sexual abuse ചെയ്യുന്നുണ്ടോ എന്ന്.. ഈ സംശയം തന്റെ പോലീസ് ഓഫീസർ ആയ പോൾ എന്ന തന്റെ സഹോദരനെ അവൾ അറിയിക്കുന്നതും അങ്ങനെ ആ സത്യാവസ്ഥ തേടിയുള്ള അവരുടെ യാത്രയിൽ അവർ ലക്കസിന്റെ വീട്ടിൽ എത്തുന്നതും ആ വീട്ടിൽ പിന്നീട് നടക്കുന്ന ഭീകരമായ സംഭവങ്ങളും ചിത്രം നമ്മളോട് പറയുന്നു...

ലക്കസ് ആയി Jeremy T. Thomas എത്തിയ ഈ ചിത്രത്തിൽ Julia Meadows എന്ന സ്കൂൾ ടീച്ചർ ആയി Keri Russell എത്തി...Paul Meadows എന്ന ജൂലിയയുടെ സഹോദരൻ ആയി Jesse Plemons എത്തിയപ്പോൾ ഫ്രാങ്ക് എന്ന ലക്കസിന്റെ അച്ഛൻ ആയി Scott Haze ഉം ഐഡൻ എന്ന ലക്കസിന്റെ സഹോദരൻ ആയി Sawyer Jones ഉം എത്തി... Amy Madigan,Rory Cochrane,Graham Greene എന്നിവർ ആണ് മറ്റു പ്രധാന കഥപാത്രങ്ങൾ....

Florian Hoffmeister ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Dylan Tichenor ഉം സംഗീതം Javier Navarrete ആയിരുന്നു..TSG Entertainment,Phantom Four Films,Double Dare You Productions എന്നിവരുടെ ബന്നറിൽ Guillermo del Toro,David S. Goyer,J. Miles Dale എന്നിവർ നിർമിച്ച ഈ  Searchlight Pictures ആണ് വിതരണം നടത്തിയത്......

Beyond Fest യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് മിക്സഡ് റിവ്യൂ നേടി... ബോക്സ്‌ ഓഫീസിലും വലിയ ചലനം ഒന്നും സൃഷ്ടിക്കാഞ്ഞ ചിത്രം hotstar ആണ് ഓൺലൈനിൽ എത്തിച്ചത്... ഹോർറർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം.. ഒന്ന് രണ്ടു നല്ല മികച്ച സീനുകൾ ഉണ്ട്.. ഒന്ന് കണ്ടു നോക്കാം.. എന്നിക് ഇഷ്ടമായി..

No comments:

Post a Comment