"പാർട്ടി ലേതാ പുഷ്പ?"
ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം...സുകുമാർ, അല്ലു പിന്നെ നമ്മുടെ സ്വന്തം ഫാഫയുടെ തെലുങ്ക് അരങ്ങേറ്റം... തിയേറ്ററിൽ കാണാൻ ആഗ്രഹിച്ചിരുണെങ്കിലും കാണാൻ പറ്റിയില്ല.... എന്തായാലും ഇന്നലെ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ കണ്ടു.. ഒറ്റവാക്കിൽ പോപ്പൊളി.....
സുകുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ഡ്രാമ പറയുന്നത് പുഷ്പ എന്ന കൂലിയുടെ ഉയർച്ചയുടെ കഥയാണ്....
ചിത്രം നടക്കുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ Seshachalam Hills യിൽ ആണ്.. അവിടെ മാത്രം കിട്ടുന്ന കോടികൾ വിലമതിക്കുന്ന ഒരു പ്രത്യേക തര രക്തചന്ദനത്തിന്റെ കള്ളക്കടത്തും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ഈ ചിത്രം പുഷ്പ എന്ന ആ കള്ളകടത്തിലിന്റെ ഒരു തലവന്റെ ഉയർച്ചയുടെ കഥപറയുന്നു....
നാട്ടിൽ നിന്നും എത്തി വളരെ പേട്ടന്ന് തന്നെ മംഗളം ശ്രീനു എന്ന ഒരാളുടെ വലംകൈ ആയി മാറുന്ന പുഷ്പ ഒരു ഡീൽ അതിവിദഗ്ദ്ധമായി ഫോറെസ്റ്കാരിൽ നിന്നും രക്ഷപെടുത്തുന്നു... അതിന്റെ ആഘോഷം നടക്കുന്ന ആ വേളയിൽ ശ്രീനു തന്നോട് ചെയ്യുന്ന ചതിയുടെ ആഘാതം മനസിലാകുന്ന പുഷ്പ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്താൻ തുങ്ങുന്നതും അതെ സമയം അയാൾ ശ്രീവല്ലി എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുകയും ചെയ്യുന്നു... അയാളുടെ ജീവിതം അങ്ങനെ പോകുമ്പോൾ ആണ് അയാൾ എത്തുന്നത്...."ഭൻവർ സിംഗ് ഷെഖാവത്ത്"... ശേഷം സ്‌ക്രീനിൽ....
പുഷ്പ എന്ന പുഷ്പരാജ് ആയി അല്ലു തകർത്തപ്പോൾ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസർ ആയി ഈ വലിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഇരുപത് മിനിറ്റ് ഫഫ തന്റെ പേരിൽ കുറിച്ചിട്ടു.. ഒരു ചെറിയ ഷമ്മി ടച് 😜...പിന്നെ മംഗളം ശ്രീനു എന്ന കഥപാത്രം ചെയ്ത സുനിലും,അനസൂയയുടെ ദാക്ഷായണി എന്ന കഥാപാത്രവും എന്നിക് ഇഷ്ടമായി... ശ്രീവള്ളി എന്ന പുഷ്പയുടെ ഭാര്യ/കാമുകി ആയി രാഷ്മിക എത്തിയപ്പോൾ ഇവരെ കൂടാതെ ജഗദീഷ് പ്രതാപ് ബണ്ടാരി,രോ രമേശ്,അജയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
ചന്ദ്രബോസിന്റെ വരികൾക്ക് DSP ഈണമിട്ട് ഇതിലെ ഗാനങ്ങൾ ആദിത്യ മ്യൂസിക് ആണ് വിതരണം നടത്തിയത്...Mirosław Kuba Brożek ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Karthika Srinivas,Ruben എന്നിവർ ചേർന്നാണ്...Mythri Movie Makers,Muttamsetty Media എന്നിവരുടെ ബന്നറിൽ Naveen Yerneni.Y Ravi Shankar എന്നിവർ നിർമിച്ച ഈ ചിത്രം E4 Entertainment,(Kerala),Lyca Productions,Sri Lakshmi Movies (Tamil Nadu),Goldmines Telefilms,AA Films (North India),Swagath Enterprises (Karnataka) എന്നിവർ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം highest grossing Indian film in 2021 ആവുകയും the highest-grossing Telugu films യിൽ ആദ്യ ഭാഗത്ത് എത്തുകയും ചെയ്തു..തെലുഗ് അല്ലാതെ മലയാളം, തമിഴ്, ഹിന്ദി,കണ്ണട ഭാഷകളിൽ ഡബ്ബിങ് ചെയ്തു ഇറക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം Pushpa 2: The Rule എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്നു... പൊളിച്ചു.. ഫഫ 🔥🔥🔥🔥
No comments:
Post a Comment