"സ്ത്രീ ഒരിക്കലും ഒരു അടിമ അല്ല.. അതിപ്പോൾ ഇനി ദൈവത്തിനു ആയാൽ പോലും"
പുനർജ്ജന്മം ആധാരമാക്കി ഞാൻ കണ്ട എല്ലാ തെലുഗ് ചിത്രങ്ങളും ഒന്നിൽ ഒന്ന് മികച്ചതായിരുന്നു.. ആദ്യം കണ്ടത് "മഗധീര" ആയിരുന്നെങ്കിൽ പിന്നീട് ഇപ്പോഴും എപ്പോഴും കണ്ടുകൊണ്ട് നിൽക്കുന്ന അക്കിനി കുടുംബത്തിന്റെ "മനം" ആണ്..... ഈ വർഷവും അങ്ങനെ ഒരു ചിത്രം ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.. എന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഈ ചിത്രം, ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച തെലുഗ് ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും...
Janga Satyadev ഇന്റെ കഥയ്ക് Rahul Sankrityan തിരക്കഥ രചിച് സംവിധാനം ചെയ്ത ഈ തെലുഗ് സൈക്കോളജിക്കൽ പീരിയഡ് റൊമാന്റിക് ഡ്രാമ പറയുന്നത് ശ്യാം സിംഗ റോയ് എന്ന എഴുത്തുകാരന്റെ ജീവിതം ആണ്...
1970ഉകളിൽ ബംഗാളിൽ ആണ് ചിത്രത്തിന്റെ പ്രധാന കഥ നടക്കുന്നത്.. ചിത്രം ആരംഭിക്കുന്നത് വാസു എന്ന ഷോർട് ഫിലിം ഡയറക്ടറിലൂടെയാണ്.. ഷോർട് ഫിലംസ് ചെയ്തു കഴിവ് തെളിയിച്ചാൽ ഒരു feature film ചെയ്യാൻ സമ്മതം മൂളുന്ന ഒരു പ്രൊഡ്യൂസരെ ഇമ്പ്രെസ്സ് ചെയ്യാൻ അദ്ദേഹം കീർത്തി എന്ന സൈക്കോളജി സ്റുഡന്റിന്റെ സഹായത്തോടെ ഒരു ഷോർട് ഫിലിം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയുന്ന അദ്ദേഹം ഒരു ഫുൾ feature ഫിലിം ചെയ്യുകയും ചെയ്യന്നു.. അതിനിടെ ഒരു ചെറിയ അടിപിടിയിൽ ചെവിയിൽ നിന്ന്നും രക്തം വരുന്ന വാസു ഇടയ്ക്ക് വേറൊരാളുടെ സ്വഭാവം കാണിക്കാൻ തുടങ്ങുന്നുമുണ്ട്..... അങ്ങനെ വാസുവിന്റെ തആദ്യ ചിത്രം പുറത്തു വരികയും ചിത്രം ബ്ലോക്ക് ബ്ലസ്റ്റർ ആകുകയും ചെയ്യുന്നതോടെ ആ ചിത്രം "ശ്യാം സിംഗ റോയ് " എന്ന ആളുടെ പുസ്തകം കോപ്പി അടിച്ച് ഉണ്ടാക്കിയതാണ് എന്ന് ഒരു കോപ്പിറൈറ് പ്രശ്നം വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
ശ്യാം സിംഗ റോയ്,വാസുദേവ ഗാന്റാ എന്ന വാസു എന്നി ഇരട്ട വേഷങ്ങളിൽ നാനി എത്തിയ ഈ ചിത്രത്തിൽ റോസി എന്ന കഥപാത്രം ആയിരുന്നു സായി പല്ലവി എത്തി.. സായിയുടെ ഏറ്റവും മികച്ച അഞ്ചു വേഷങ്ങളിൽ ഒന്ന് റോസി ഉണ്ടാകും.. ശരിക്കും റോസി-ശ്യാം പ്രണയം മനസ്സിൽ ഒരു വേങ്ങലായി മാറി.. സായിയുടെ ദുർഗ ഡാൻസ് 🔥🔥 ആയിരുന്നു....അതുപോലെ മഡോണ സെബിസ്റ്റിൻ ചെയ്ത ലോയർ പദ്മവതി,രാഹുൽ രവീന്ദ്രൻ ചെയ്ത മനോജ് സിംഗ് റോയും കൈയടി അർഹിക്കുന്നു...
Krishna Kanth,Sirivennela Seetharama Sastry എന്നിവരുടെ വരികൾക് Mickey J. Meyer ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama Telugu ആണ് വിതരണം നടത്തിയത്...Sanu John Varghese ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Naveen Nooli ആയിരിന്നു... ഈ മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായി തോന്നി... പ്രത്യേകിച്ച് ബിജിഎം കിടു ആയിരുന്നു... ഷോർട്സും കിടു ആയിരുന്നു... പ്രത്യേകിച്ച് മീശ പിടിക്കുന്ന രംഗം 🔥🔥...
Niharika Entertainment ഇന്റെ ബന്നറിൽ Venkat Boyanapalli നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസിൽ ആവറേജ് ആയിരുന്നു എന്നാണ് അറിവ്(അത് പിന്നെ പണ്ടേ അങ്ങനെ ആണലോ 😒).. പല സീനുകളും എന്നിലെ പ്രായക്ഷകനെ കോരിതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ netflix യിൽ ലഭ്യമാണ്..
മനസിന്റെ ഒരു കോണിൽ ഇനി മുതൽ ഒരു വിങ്ങലായിഈ ചിത്രം ഉണ്ടാകും... Just superb movie😘😘😘😘
വാൽകഷ്ണം:
"ഇല്ലാകാ ഒരു അമാവാസി റോജു നിൻ ഓഡിലോ പടകോനി നിന്നെ ചോസ്തു വോ മുതുചെയ്യാവുരുന്തോ ജാളി പാവ്വോനോത്തി.. അതെ ഞാൻ ആഖിരി ഖ്വാരിക്കാ "
No comments:
Post a Comment