"പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുനേരം വരുന്ന നാല് മണി ചിത്രങ്ങൾ ഇന്നും ഒരു സുഖമുള്ള ഒരു ഓർമയാണ്... അങ്ങനെ ഒരു നാല് മണി സമയത്തു എങ്ങാനും ആണ് ഈ ചിത്രം കണ്ടിട്ടുള്ളത്.. ഇന്ന് വർഷങ്ങങ്ങൾക് ശേഷം ചുമ്മാ യൂട്യൂബിൽ പഴയ ചിത്രങ്ങളിലൂടെ ഒന്ന് സഞ്ചാരിച്ചപ്പോൾ ഈ ചിത്രം കണ്ട് വീണ്ടും ഒരുവട്ടം കണ്ടു. ആ നൊസ്റ്റാൾജിയ ഒന്ന് നല്ലവണ്ണം പുതുക്കി...."
റാഫി മേകാർട്ടിൻ കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാള കോമഡി ആക്ഷൻ ഡ്രാമയിൽ ജയറാം ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ഹരീന്ദ്രൻ എന്ന സൂപ്പർമാൻ ആയി എത്തി...
ചിത്രം സഞ്ചരിക്കുന്നത് നിത്യ എന്ന നാട്ടിൽ പുതിയതായി ചാർജ് എടുത്ത പോലീസ് കമ്മീഷനരിലൂടെയാണ്... ഒരു കേസുമായി ബന്ധപെട്ടു പോലീസ്‌കാരെ സഹായിക്കുന്ന സൂപ്പർമാൻ എന്ന ആളെ തേടിയുള്ള യാത്ര അവരെ ഹരീന്ദ്രൻ എന്ന സാധാരണകാരന്റെ ജീവിതത്തിൽ നടന്ന കൊടും പീഡനങ്ങൾ അറിയാൻ ഇടവേരുതുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
ജയരാമേട്ടനെ കൂടാതെ DCP നിത്യ ആയി ശോഭന എത്തിയ ചിത്രത്തിൽ സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷനർ ആയ രാജഗോപാൽ ആയിരുന്നു എത്തിയപ്പോൾ ജഗദിഷ് ബാലചന്ദ്രൻ എന്ന കഥാപാത്രം ആയും പറവൂർ രാമചന്ദ്രൻ MSV എന്ന കഥാപാത്രം ആയും എത്തി...ഇവരെ കൂടാതെ ഇന്നസെന്റ്,കൊച്ചിൻ ഹനീഫ,നെടുമുടി വേണു ഏട്ടൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
S. Ramesan Nair, I. S. Kundoor എന്നിവരുടെ വരികൾക് S. P. Venkatesh ഈണമിട്ട ഇതിലെ ഗാനങ്ങൾ Kavyachandrika Audios,Wilson Audios എന്നിവർ ചേർനാണ് വിതരണം നടത്തിട്ടുള്ളത്... Anandakuttan ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Harihara Puthran ആയിരുന്നു...
Kavyachandrika യുടെ ബാനറിൽ Siddique,Lal,Azeez എന്നിവർ നിർമിച്ച ഈ ചിത്രം Kavyachandrika Release ആണ് വിതരണം നടത്തിയത്.. ഇറങ്ങിയ സമയത്ത് ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്കിബ്ലസ്റ്റർ ആയിരുന്നു..
ഇതിലെ പല കോമഡി സീനുകളും ഇന്നും കാണാൻ നല്ല രസമാണ്.. ആ കോടതി സീൻ, പിന്നെ അവസാനത്തെ ആ സൂപ്പർമാൻ ഷോ 97 എല്ലാം ഇന്നും ഇടയ്ക്ക് ഇടയ്ക്ക് യുട്യൂബിൽ ഇരുന്നു കാണാറുണ്ട്.. പുതു തലമുറയിൽ ആരെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കു.. ഒരു നല്ല കിടു പടം ആണ്... One of my jayaramettan favourites
No comments:
Post a Comment