"എന്ത് എഴുതണം എവിടെ തുടങ്ങണം എന്ന് മറന്നു പോകുന്ന ഒരു ചിത്രം "
ഹിന്ദിയിൽ ഇപ്പോൾ ഉള്ളതിൽ വച്ച് കഥയിലും ചിത്രത്തിലും ഒരു മിനിമം ഗ്യാരന്റി തരുന്ന ആരാണ് നടൻ എന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുന്ന നടൻ ആകും ആയുഷ്മാൻ ഖുറാനെ... അദ്ദേഹം കൈവച്ച ഓരോ ചിത്രവും എന്തോ കണ്ടുകൊണ്ട് നില്കാൻ രസം ആണ്.... തന്റെ ആദ്യ ചിത്രം ആയ വിക്കി ഡോണർ മുതൽ ഇന്നലെ കണ്ട ഈ ചിത്രം വരെ അദ്ദേഹം ചിലത് ചിത്രത്തിൽ കരുതിവച്ചിട്ടുണ്ടാകും...
Abhishek Kapoor,Supratik Sen,Tushar Paranjpe എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Abhishek Kapoor സംവിധാനം നിർവഹിച്ച ഈ ഹിന്ദി റൊമാന്റിക് കോമഡി ഡ്രാമ പറയുന്നത് മനു എന്നാ മാനവിന്ദർ മുൻജാലിൻറെ കഥയാണ്...
കൂട്ടുകാർക്കൊപ്പം ഒരു ബോഡി ബിൽഡിംഗ് ഷോപ്പ് നടത്തുന്ന മനു GOAT എന്നാ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഭാഗമാക്കാൻ നല്ലവണ്ണം പ്രായത്നിക്കുന്നുമുണ്ട്... അതിനിടെ ആണ് അദ്ദേഹം അവിടെ എത്തുന്ന മാൻവി എന്നാ സുമ്പാ ഇൻസ്‌ട്രെക്ടറെ പരിചയപ്പെടുന്നത്...തങ്ങളുടെ ജിമ്മിൽ തന്നെ സുമ്പാ പഠിപ്പിക്കാൻ തുടങ്ങുന്ന അവളോട് മനു ഇഷ്ടത്തിൽ ആകുകയും അവളെ കല്യണം കഴികാൻ പ്രൊപ്പോസ് ചെയ്യുന്ന മനു അവളെ കുറിച്ചുള്ള ഒരു രഹസ്യം അറിയുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും പിന്നീട് മനസിനെ പിടിച്ചു ഉലക്കുന്നാ ഒന്നായി മാറുന്നു...
ആയുഷ്മാൻ ഖുറാനെ മനു ആയി എത്തിയ ഈ ചിത്രത്തിൽ മാൻവി എന്നാ കഥാപാത്രത്തെ വാണി കപൂർ അവതരിപ്പിച്ചു.. അഭിഷേക് ബജാജ് സാൻഡി എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ മാൻവിയുടെ അച്ഛൻ ആയി കന്വൽജിത് സിംഗ് എത്തി..ഇവരെ കൂടാതെ യോഗ്രാജ് സിംഗ്, ഗൗരവ ശർമ എന്നിവർ ആണ് മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്..
IP Singh, Priya Saraiya, Vayu എന്നിവരുടെ വരികൾക്ക് Sachin–Jigar,Tanishk Bagchi എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്... മനോജ് ലമ്പൊ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ചന്ദ്രൻ ആരോര ആയിരുന്നു..
T-Series,Guy in the Sky Pictures എന്നിവരുടെ ബന്നേറിൽ, Bhushan Kumar,Pragya Kapoor,Krishan Kumar,Abhishek Nayyar എന്നിവർ നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം ചെയ്തത്..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു... ചിത്രം ഇപ്പോൾ netflix യിൽ കാണാം...
വാൽകഷ്ണം:
ഈ ചിത്രം ഒരു ഓർമപ്പെടുത്തൽ ആണ്.. ഇങ്ങനെ ഉള്ള മനുഷ്യർ അവർക്കും respect, freedom എല്ലാത്തിനും അവകാശം ഉണ്ട്.. അവരെ തള്ളികളയരുത്... ഈ നാട്ടിൽ വളരുന്ന ഓരോരോ മേരികുട്ടിമാർ ആയിക്കോട്ടെ അല്ല മൻവി ആയികൊള്ളട്ടെ അവരും മനുഷ്യർ ആണ്.. അവരെയും ജീവിക്കാൻ അനുവദിക്കു..
ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്..... Don't miss
No comments:
Post a Comment