Sunday, January 16, 2022

Madhuram


"കൊതി ഊരും മധു നുകരും ഈ മധുരം "

Ahammed Khabeer ഇന്റെ കഥയ്ക് Ashiq Amir, Fahim Safar എന്നിവർ തിരകഥ രചിച് അഹമ്മദ്‌ ഖബീർ തന്നെ സംവിധാനം നിർവഹിച്ച ഈ മലയാള റൊമാന്റിക് കോമഡി ഡ്രാമ സഞ്ചരിക്കുന്നത് കൊച്ചി മെഡിക്കൽ കോളേജിൽ എത്തുന്ന ജീവിതങ്ങളിലൂടെയാണ്..

ചിത്രത്തിന്റെ പ്രധാന കഥപാത്രങ്ങൾ ആയി വരുന്നത് സാബു - കെവിൻ എന്നിവർ ആണെങ്കിലും അവരെ കൂടാതെ എല്ലാവരും നല്ല പ്രാധാന്യം ചിത്രം കൊടുക്കുന്നുണ്ട്...  തന്റെ ഭാര്യയെ ചികിത്സിക്കാൻ എത്തുന്ന സാബു അവിടെ കെവിൻ എന്ന ഒരു ചെറുപ്പകാരനെ പരിചയപെടുന്നു.. തന്റെ ഭാര്യ ചെറിയുമായി ചില പ്രശ്ങ്ങൾ ഉള്ള കെവിനിനെ സഹായിക്കാൻ അയാൾ അവിടത്തെ അദേഹത്തിന്റെ സുഹൃത്തുക്കൾ ആയ രവി,വിഷ്ണു,അങ്ങനെ കുറച്ചു പേരുടെ സഹായം തേടുന്നതും അതിനിന്റെ ഭാഗമായി ആ ഹോസ്പിറ്റലിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..

സാബു ആയിരുന്നു ജോജു ജോർജ് എത്തിയ ചിത്രത്തിൽ കെവിൻ ആയി അർജുൻ അശോകൻ എത്തി.. സാബുവിന്റെ ഭാര്യ ചിത്ര ആയിരുന്നു ശ്രുതി രാമചന്ദ്രൻ എത്തിയപ്പോൾ കെവിന്റെ ഭാര്യ ചെറി ആയി നിഖില വിമൽ ആയിരുന്നു..ഇന്ദ്രൻസ് ഏട്ടൻ രവി എന്ന കഥപാത്രം ചെയ്തപ്പോൾ ജഗദീഷ്ഏട്ടൻ കെവിന്റെ അച്ഛൻ ആയും ലാൽ ഡോക്ടർ രാജ എന്ന കഥപാത്രം ആയും എത്തുന്നു...ഇവരെ കൂടാതെ ഫാഹിം സഫർ, ജാഫർ ഇടുക്കി,നവാസ് വെള്ളികുന്ന് എന്നിവരാണ് മാറ്റു പ്രധാനകഥാപാത്രങ്ങൾ ആയിരുന്നു ഉള്ളത്...

Jithin Stanislaus ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Mahesh Bhuvanend ആയിരുന്നു....Vinayak Sasikumar,Sharfu എന്നിവരുടെ വരികൾക്ക് Hesham Abdul Wahab, Govind Vasantha എന്നിവരാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത്.. ഇതിൽ Govind Vasantha ചിത്രത്തിന്റെ ബിജിഎം ഉം ചെയ്തിട്ടുണ്ട്... മനസ്സിൽ ഒരു കുളിർമ ആണ് ഇതിന്റെ സംഗീതം...

Appu Pathu Pappu Production House ഇന്റെ ബന്നറിൽ Joju GeorgeSijo Vadakkan എന്നിവർ നിർമിച്ച ഈ ചിത്രം SonyLIV ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം മനസ്സിൽ ഒരു കുളിർമയായി അവസാനിക്കുമ്പോൾ എന്നും മനസ്സിൽ കരുതി വെക്കാൻ പറ്റുന്ന ഒരു പറ്റം നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.. Dont miss

No comments:

Post a Comment