Tuesday, January 4, 2022

Run(English)

 

"ഇന്നലെ ചുമ്മാ ഏതെങ്കിലും ഹോർറർ ചിത്രം കാണാം എന്ന് വച്ച് netflix നോക്കിയപ്പോൾ ഈ ചിത്രം കണ്ടു.. ഒരു രസത്തിനു കണ്ടു തുടങ്ങിയതാ... പക്ഷെ സത്യം പറയാലോ കണ്ടു കഴിഞ്ഞപ്പോൾ കുട്ടിമാമ ഞാൻ ഞെട്ടിമാമ എന്ന അവസ്ഥ ആയി...."

Aneesh Chaganty (ഇങ്ങേരു ആന്ധ്രകാരൻ ആണ്) യുടെ കഥയ്ക് അദ്ദേഹവും Sev Ohanian തിരകഥ രചിച്ചു അനീഷ് തന്നെ സംവിധാനം ചെയത ഈ അമേരിക്കൻ psychological thriller ചിത്രത്തിൽ Kiera Allen,Sarah Paulson എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് Chloe യും അവളുടെ അമ്മ Diane Sherman ഇന്റെയും കഥയാണ്.. തന്റെ കാലുകൾക് തളർച്ച ബാധിച്ച്  വീൽചെയറിൽ കഴിയുന്ന chole തന്റെ ഇഷ്ട യൂണിവേഴ്സിറ്റിയിൽ നിന്നും വിളിയും കാത്തു ഇരിപ്പാണ്...അതിന്ടെ ചില മരുന്നുകൾ അമ്മയുടെ ആവശ്യപ്രകാരം അവൾ തന്റെ ആസ്ത്മക്കും പിന്നെ തന്റെ ചില പ്രശ്നങ്ങൾക്കും അമ്മയുടെ ആവശ്യപ്രകാരം അവൾ കഴിക്കുന്നമുണ്ട്....

അങ്ങനെ ഇരിക്കെ ഒരു ദിനം തന്റെ ഇഷ്ട ചോക്ലേറ്റ് തേടി അമ്മ കൊണ്ടുവന്ന ഒരു ബാഗ് തപ്പുന്ന chole യ്ക്ക് ഒരു മരുന്ന് കുപ്പി കിട്ടുന്നതും അതിൽ  ചില സംശയങ്ങൾ തോന്നിയ chole ആ മുരുന്നിനെ കുറിച് കൂടുതൽ പഠിക്കുന്നതോടെ ആ വീട്ടിൽ നടക്കുന്ന ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ അറിയുന്നത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

Chole ആയി Kiera Allen എത്തിയ ഈ ചിത്രത്തിൽ Diane Sherman എന്ന അമ്മയായി Sarah Paulson എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥപാത്രം ആയ Mailman Tom ആയി Pat Healy എത്തിയപ്പോൾ ഇവരെ കൂടാതെ Sara Sohn,Tony Revolori എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Torin Borrowdale സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Nick Johnson,Will Merrick എന്നിവർച്ചേർന്നു നിർവഹിച്ചു..Hillary Fyffe Spera ആയിരുന്നു ചായഗ്രഹണം.... ഈ രണ്ടു വിഭാഗങ്ങളും ഒന്നിലൊന്നു മികച്ചതായി തോന്നി...Lionsgate, Search Party എന്നിവരുടെ ബന്നറിൽ Natalie Qasabian,Sev Ohanian എന്നിവർ നിർമിച്ച ഈ ചിത്രം netflix, hulu എന്നി പ്ലാറ്റഫോംമുകൾ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം എന്നയും ടെൻഷൻ  അടിപിച്ചും പേടിപ്പിച്ചും ത്രില്ല് അടിപിച്ചും മുന്പോട്ട് കൊണ്ടുപോകുന്നുണ്ട്...ചില സീനുകൾ ഒക്കെ അതിഗംഭീരം ആണ്...

കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക...ഒരു മികച്ച അനുഭവം... കിടു പടം

No comments:

Post a Comment