Sunday, January 9, 2022

Raise of the planet of Apes(english)

 

Pierre Boulle യുടെ Planet of the Apes എന്ന ഫ്രൻച്ച് പുസ്തകത്തെ ആധാരമാക്കി Rick Jaffa,Amanda Silver എന്നിവരുടെ തിരകഥയ്ക്ക് Rupert Wyatt സംവിധാനം നിർവഹിച്ച ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രം സീസർ എന്ന ചിമ്പാൻസിയുടെ കഥയാണ്....


അൽസിമേഴ്‌സ് ഇന് മരുന്ന് കണ്ടുപിക്കാൻ വേണ്ടി, ALZ-112 എന്ന ഡ്രഗ് ടെസ്റ്റ്‌ ചെയ്യുന്ന William Rodman എന്ന കെമിസ്റ്, ആ മരുന്ന് bright eyes എന്ന ചിമ്പാൻസീക് നൽകുന്നു... കുറച്ചു കഴിഞ്ഞു അതിന്റെ അതിന്റ അടുത്തേക് പോകുന്ന സയൻയ്സ്റ്നോട്‌ വളരെ അക്രമസക്തമായി പെരുമാറ്റം കാണിക്കുന്ന അതിന്റെ അവർ വെടിവെച്ചു വീഴ്ത്തിയെങ്കിലും അതിന്റെ കാരണം അതിനു ഒരു കുട്ടി ഉണ്ടായതാണ് എന്ന് മനസിലാകുന്ന വിൽ എന്ന ഒരു സയന്റിസ്റ് ആ കുട്ട്യേ സീസെർ എന്ന പേര് കൊടുത്തു എടുത്തു വളർതുന്നതും പിന്നീട് വർഷങ്ങൾക് ഇപ്പുറം നടക്കുന്ന സംഭവങ്ങലും നമ്മളോട് പറയുന്നു....


James Franco വിൽ റോഡ്മാൻ എന്ന കഥപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ  Dr. Caroline Aranha എന്ന വില്ലിന്റെ കാമുകിയും സീസറിന്റെ കൂട്ടുകാരിയായും Freida Pinto എത്തി....John Lithgow വില്ലിന്റെ അച്ഛൻ ആയ Charles റോഡ്മാൻ ആയി എത്തിയപ്പോൾ Andy Serkis ആണ് സീസർ ആയി എത്തിയത്...


Andrew Lesnie ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Patrick Doyle ഉം എഡിറ്റിംഗ് Conrad Buff,Mark Goldblatt എന്നിവരും ചേർന്നാണ് നിർവഹിച്ചത്..Chernin Entertainment,Dune Entertainment,Big Screen Productions, Ingenious Film Partners എന്നിവരുടെ ബന്നറിൽ Peter Chernin,Dylan Clark,Rick Jaffa,Amanda Silver എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...


ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിരുന്നു...84th Academy Awards യിൽ Best Visual Effects ഇന് നോമിനേറ്റ ചെയ്യപ്പെട്ട ഈ ചിത്രം Annie Awards യിൽ Character Animation in a Live Action Production എന്ന വിഭാഗത്തിൽ അവാർഡ് നേടി..ഇത് കൂടാതെ Alliance of Women Film Journalists,65th British Academy Film Awards,Broadcast Film Critics Association,Genesis Awards,Houston Film Critics Society എന്നിങ്ങനെ പല അവാർഡ് നിശകളിലും വളരെ നല്ല അഭിപ്രായം നേടുകയും കുറെ ഏറെ നോമിനേഷനും അവാർഡും നെടുകയും ചെയ്തു..


Dawn of the Planet of the Apes,War for the Planet of the Apes എന്നിങ്ങനെ രണ്ടു സീക്വൽസ് ഇറങ്ങിയ ഈ ചിത്രം ഇപ്പോൾ ഹോട്സ്റ്ററിൽ കാണാം.. ഒരു കിടു അനുഭവം...

No comments:

Post a Comment