"അങ്ങനെ ഈ വർഷത്തെ അവസാനത്തെ ദുരന്തം അവസാനിച്ചു "
സജീവ് പാറൂരിന്റെ കഥയ്ക്കും തിരക്കഥയ്ക്കും നദിർഷാ സംവിധാനം നിർവഹിച്ച ഈ മലയാളം കോമഡി (എന്ന് ഈ സിനിമയുടെ അണിയറകാർ പറയുന്ന) ചിത്രത്തിൽ ദിലീപ് ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് അറുപതു വയസായ കേശു എന്നാ ആളിന്റെ കഥയാണ്.. ഒരു ഡ്രൈവിങ് സ്കൂൾ നടത്തുന്ന അറു പിശുക്കാനായ ആയാളും കുടുംബവും ഒരു ദിനം വീട്ടുകാരുമായി ഒരു യാത്ര പോകാൻ തുടങ്ങുന്നു.. ആ യാത്രക് ഇടയിൽ വച്ചാണ് കേശുവിന് ആ ഫോൺ കാൾ വരുന്നത്..അത് കേട്ട പാതി അയാൾ അവിടെ നിന്നും മുങ്ങാൻ തുടങ്ങു്ന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
കേശു ആയി ദിലീപേട്ടൻ എത്തിയ ഈ ചിത്രത്തിൽ ഉർവശി ചേച്ചി രത്നമ്മ എന്നാ അദേഹത്തിന്റെ ഭാര്യ ആയി എത്തി... നൽസെൻ ഗഫൂർ ഉമേഷ് എന്നാ കേശുവിന്റെ മകൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ജാഫർ ഇടുക്കി,കലാഭവൻ ഷാജോൺ,കോട്ടയം നസീർ,വൈഷ്ണവി വേണുഗോപാൽ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ..
അനിൽ നായർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് സാജൻ ആണ്..നദിർഷാ,സുജേഷ് ഹാരി എന്നിവരുടെ വരികൾക്ക് നദിർഷാ തന്നെ ഈണമിട്ട ഇതിലെ ഗാനങ്ങൾ Millennium Audios ആണ് വിതരണം നടത്തിയത്..
Nad Group,UGM Entertainment എന്നിവരുടെ ബന്നേറിൽ ദിലീപ്,dr.സക്രിയ തോമസ് എന്നിവർ നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ് വിതരണം നടത്തിയത്...ചുമ്മാ ഒന്ന് കണ്ടു മറക്കാം...
വാൽകഷ്ണം:
എന്റെ ദിലീപേട്ടാ പിന്നേ നദിർഷാ ഇക്ക "പഴനിക് പോണ വഴി ഏതാ " എന്നൊക്കെ കുറെ കേട്ടു മടുത്തു... പുതിയത് വല്ലതും കൊണ്ട് വാ...😩😩
No comments:
Post a Comment