"ഈ ക്രിസ്മസ്കാലത് കണ്ണും,കാതും മനസും നിറച്ച ഒരു കൊച്ചു ചിത്രം...."
Matt Haig ഇന്റെ ഇതെപ്പേരിലുള്ള പുസ്തകിന് ol parker,kenan എന്നിവർ ചേർന്നു തിരകഥ രചിച്ച ഈ ക്രിസ്മസ് അഡ്വഞ്ചർ ഫാന്റസി ചിത്രം Gil Kenan ആണ് സംവിധാനം ചെയ്തിട്ടുള്ളത്...
ചിത്രം പറയുനത് Eve, Andrea, Moppet, and Patrick എന്നി അടുത്ത കാലത്ത് അമ്മ നഷ്ടപെട്ട കുറച്ചു കൂട്ടുകളിലൂടെയാണ്..ഒരു ക്രിസ്മസ് കാലത്ത് അമ്മയുടെ മരണം കാരണം വീട്ടിൽ ഒതുങ്ങി കൂടിയ അവരെ വീണ്ടും വിഷമത്തിലാക്കി അവരുടെ അച്ഛന് ഒരു അത്യാവശ്യകാര്യത്തിനായി പുറത്തു പോകേണ്ടി വരുന്നു... അങ്ങനെ അച്ഛന്റെ നിർദേശപ്രകാരം അവിടെ എത്തുന്ന അവരുടെ ആന്റി റൗത് അവർരെ സന്തോഷിപ്പിക്കാൻ നിക്കോളസും അവൻ എത്തി പെടുന്ന മായാലോകത്തിന്റെയും കഥ പറഞ്ഞു കൊടുനത്തും അതിലുടെ നമ്മളും ആ മായാലോകത്ത് എത്തുന്നതും ആണ് കഥാസാരം...
Henry Lawfull ആണ് നികോളാസ് ആയി ചിത്രത്തിൽ എത്തിയത്.. ആ നാട്ടിലെ രാജാവ് ആയി Jim Broadbent എത്തിയപ്പോൾ Aunt Ruth എന്നാ കഥാപാത്രം ആയി Maggie Smith എത്തി. സ്റ്റീഫന് മെർച്ചന്റ എലിക് വേണ്ടി ഡബ് ചെയ്തതും നന്നായിരുന്നു..ഇവരെ കൂടാതെ Sally Hawkins,Rune Temte,Joel Fry എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Dario Marianelli സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Lambert, Richard Ketteridge എന്നിവർ ചേർന്നു ചെയ്തപ്പോൾ ചായഗ്രഹണം Zac Nicholson ആയിരുന്നു...Canal+,Ciné+,Blueprint Pictures,Netflix,StudioCanal എന്നിവരുടെ ബന്നറിൽ Pete Czernin,Graham Broadbent എന്നിവർ ചേർന്നു നിർമിച ഈ ചിത്രം StudioCanal, netflix എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകാൻ ചാൻസ് ഉള്ള ഈ ചിത്രം കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും.. കാണു ആസ്വദിക്കു..
No comments:
Post a Comment