“I shall tell you of William Wallace. Historians from England will say I am a liar, but history is written by those who have hanged heroes.”
Blind Harry പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയ The Wallace എന്ന ഇതിഹാസകാവ്യത്തെ ആദരമാക്കി Randall Wallace കഥഎഴുതി Mel Gibson സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹിസ്റ്ററിക്കൽ ഡ്രാമയിൽ സംവിധായാകൻ മേൽ ഗിബ്സെൻ പതിമൂന്നാം നൂറ്റാണ്ടിലെ സ്കോട്ടീഷ് യോദ്ധാവ് ആയ സർ വില്യം വെലസ് എന്ന കഥാപാത്രം ആയി എത്തി...
ചിത്രം സഞ്ചരിക്കുന്നത് ഞാൻ പറഞ്ഞ പോലെ സർ വില്യം വെലസിന്റെ ജീവിതിലൂടെയാണ്..1280യിൽ സ്കോട്ടലാൻഡ് പിടിച്ചെടുക്കുന്ന King Edward "Longshanks" അവിടത്തെ പല പട്ടാളക്കാരെയും കൊന്നു കൊലവിളിച്ചു രാജ്യം പിടിച്ചടക്കുന്നു.. അവിടെ നിന്നും കുഞ്ഞു വേലസിനെ അമ്മാവൻ ആർഗയ്യ്ൽ യൂറോപ്പിലെക്ര ക്ഷിച്ചു കൊണ്ടുപോക്കുന്നു..
വർഷങ്ങൾക് ഇപ്പുറം വേലസ് തിരിച്ചു തന്റെ മാതൃരാജ്യത് തിരിച്ചു എത്തുമ്പോൾ longshanks തന്റെ അധികാരത്തെ മൂർദ്ധാവിൽ അവിടെ കൊല്ലും കൊലപാതങ്ങളിലും പതിവാകിയിരുന്നു.. അവർ അതിൽ കൊണ്ടുവന്ന പുതിയൊരു നിയമം ആയിരുന്നു "jus primae noctis" എന്ന നിയമം.(അത് എന്താണ് എന്ന് അറിയാൻ ചിത്രം കാണുക ).. അതിനിടെ അദ്ദേഹം തന്റെ കളിക്കൂട്ടുകാരി Murron MacClannough യെ ആരും അറിയാതെ കല്യാണം കഴിക്കുന്നു... അതിനിടെ അവടെ എത്തുന്ന കുറച്ചു ഇംഗ്ലീഷ് പട്ടലാകാർ അവളെ നശിപികുമ്പോൾ അവളെ രക്ഷിക്കാൻ ഇറങ്ങുന്ന അവനെ മാറ്റി അവളെ ഇംഗ്ലീഷ് പട്ടാളം പബ്ലിക് ആയി കൊലപെടുത്തുന്നു.. അതോടെ അവർക്ക് എതിരെ തിരിയുന്ന വെലസ് നാട്ടുകാരെ കൂട്ടുപിച്ചു ആ രാജ്യത്ത് രാജാവിനെതിരെ ഒരു വലിയ ലഹള പൊട്ടി പുറവിടികുനത്തും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
മേൽഗിബ്സനിന്നെ കൂടാതെ King Edward "Longshanks" എന്ന കഥപാത്രം ആയി Patrick McGoohan എത്തിയപ്പോൾ Isabella of France എന്ന രാജകുമാരി വേഷം Sophie Marceau ചെയ്തു...Robert the Bruce എന്ന കഥാപാത്രം Angus Macfadyen കൈകാര്യം ചെയ്തപ്പോൾ Murron MacClannough എന്ന വേലസിന്റെ ഭാര്യ ആയി Catherine McCormack എത്തി...ഇവരെ കൂടാതെ Ian Bannen,David O'Hara,Peter Hanly എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
John Toll ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Steven Rosenblum ഉം സംഗീതം James Horner ഉം ആയിരുന്നു...Icon Productions,The Ladd Company എന്നിവരുടെ ബന്നറിൽ Mel Gibson,Alan Ladd Jr.,Bruce Davey എന്നിവർ നിർമിച്ച ഈ ചിത്രം Paramount Pictures,20th Century Fox എന്നിവർ ചേർന്നു സംയുക്കത്മായി ആണ് വിതരണം നടത്തിയത്..
Seattle International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 53rd Golden Globe Awards യിൽ Golden Globe Award for Best Director ലഭിക്കുകയും 68th Academy Awards യിൽ കിട്ടിയ പത്തു നോമിനേഷനുകളിൽ Best Picture, Best Director for Gibson, Best Cinematography, Best Sound Effects Editing, and Best Makeup എന്നിവിഭാങ്ങളിൽ അവാർഡ് നേടുകയും ചെയ്‌തു...ഇത് കൂടാതെ Screen Actors Guild Award for Outstanding Performance by a Cast in a Motion Picture,Writer's Guild of America Award for Best Original Screenplay,Independent Film & Television Alliance യിലെ one of the 30 Most Significant Independent Films of the last 30 years എന്ന പട്ടം 2010യിൽ ലഭിക്കുകയുണ്ടായി...ഇത് കൂടാതെ 20/20 Awards,American Cinema Foundation Awards,American Society of Cinematographers Awards എന്നിങ്ങനെ പല വെദികളിലും ചിത്രം വാഴ്ത്തപെട്ടു....അതുപോലെ ഈ ചിത്രം AFI's 100 Years ... 100 Thrills,AFI's 100 Years ... 100 Movie Quotes,AFI's 100 Years of Film Scores,AFI's 100 Years ... 100 Movies (10th Anniversary Edition) എന്നി സ്ഥാനങ്ങളും നേടി...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും വലിയ വിജയം കൊയ്തു..2019യിൽ Robert the Bruce എന്ന പേരിൽ ഒരു സ്പിൻ ഓഫ് ഉണ്ടായ ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നുതന്നെ.....കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...ഒരു അതിഗംഭീര അനുഭവം...
വാൽകഷ്ണം :
"They may take away our lives, but they'll never take our freedom!"
No comments:
Post a Comment