"ആതങ്കര ഓർത്തിൽ നിന്നാലേ
കുയിൽ കൂവും കുരുവിയാ പോല "
Ravi K. Chandran കഥയെഴുതി സംവിധാനം നിർവഹിച്ച ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം 1978 യിൽ ഇറങ്ങിയ Midnight Express എന്നാ ചിത്രത്തെ ആധാരമാക്കി എടുത്തതാണ്...
ചിത്രം പറയുന്നത് ചന്ദ്രശേഖർ എന്നാ ചന്ദ്രുവിന്റെ കഥയാണ്...ജോലി ഇല്ലാതെ നടക്കുന്ന അയാൾ ശ്രീല എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുന്നു..അവളെ കല്യാണം കഴിക്കാൻ ജോലി വേണം എന്ന് മനസിലാകുന്ന അവൻ അതിന് വേണ്ടി ശ്രമിക്കാൻ തുടങ്ങുന്നതും അങ്ങനെ ബാലുചിസ്താൻ എന്നാ സ്ഥലത്ത് എത്തുന്നതുമ്പോൾ അവന്റെ കയ്യിൽ നിന്നും പോലീസ്‌കാർക് ഡ്രഗ്സ് കിട്ടുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
ചന്ദ്രു ആയി ജിവ എത്തിയ ഈ ചിത്രത്തിൽ ശ്രീല ആയി തുളസി നായർ എത്തി.. അവളുടെ അച്ഛൻ രാജൻ ആയി നാസ്സർ എത്തിയപ്പോൾ Sultan Malik Shah എന്നാ terrorist ആയി നവാബ് ഷായും അൻവർ അലി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ജയപ്രകാശ് ഉം ചിത്രത്തിൽ ഉണ്ട്...
വാലി,കമ്പിലൻ,പാ വിജയ്,തരിമണി എന്നിവരുടെ വരികൾക്ക് ഹാരിസ് ജയരാജ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്...ഇതിലെ എല്ലാ ഗാനങ്ങളും ആ സമയത്ത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവ ആയിരുന്നു.. ആതങ്കര,നെഞ്ചേ നെഞ്ചേ,ലച്ചം കളോറി,എന്നിഗാനങ്ങൾ ഇന്നും എന്റെ ഇഷ്ടഗാനങ്ങൾ ആണ്...
Manush Nandan ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു...R. S. Infotainment ഇന്റെ ബന്നേറിൽ Elred Kumar,Jayaraman എന്നിവർ നിർമിച്ച ഈ ചിത്രം Dream Factory ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും അധികം വിജയിച്ചില്ല...കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാം.. One time watchable
No comments:
Post a Comment