Kabilan Vairamuthu,Chandru Manickavasagam എന്നിവരുടെ കഥയ്ക് A. Raajdheep തിരകഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വിക്രം പ്രഭു,മഹിമ നമ്പിയാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ഒരു ട്രെയിൻ കൊള്ളയിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.. ആ കേസ് അന്വേഷണം തുടങ്ങുന്ന C. K. Manickavasagam നേ അധികം വിശ്വസിക്കാത്ത അതിന്റെ അവകാശികൾ ദിയ എന്ന പ്രൈവറ്റ് ഡീറ്റെക്റ്റിവിന്റെ സഹായവും തേടുന്നതും അതിനിടെ ദിയ ശക്തി എന്ന ഒരാൾ ആണ് ആ കൊള്ള നടത്തിയത് എന്ന് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
വിക്രം പ്രഭു ശക്തി ആയി എത്തിയ ഈ ചിത്രത്തിൽ മഹിമ ദിയ ആയും C. K. Manickavasagam എന്ന പോലീസ് കഥപാത്രം ആയി സുബ്ബാരാജുവും എത്തി...യോഗി ബാബു ദിനകരൻ എന്ന കഥപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മനോബാല,ജഗൻ,മധുമിത എന്നിവർ മറ്റു പ്രധാന കഥപാത്രങ്ങൾ ആയി എത്തി...
Kabilan Vairamuthu, Ganesh Raghavendra എന്നിവരുടെ വരികൾക്ക് Ganesh Raghavendra ഈണമിട്ട ഇതിലെ ഗാനങ്ങൾ TrendMusic ആണ് സംവിധാനം ചെയ്തു...Simon K. King ആണ് ചിത്രത്തിന്റെ ബിജിഎം...
Lawrence Kishore എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ചായഗ്രഹണം രാമലിംഗം ആയിരുന്നു...JSB Film Studios ഇന്റെ ബന്നറിൽ JSB Sathish നിർമിച്ച ഈ ചിത്രം Shakti Film Factory ആണ് വിതരണം നടത്തിയത്... ഒന്ന് ചുമ്മാ കണ്ടു മറക്കാം...
No comments:
Post a Comment