"എന്നമ്മാ സർ നീങ്കെ ഇപ്പിടി പണ്ണിവച്ചിരികീങ്കെ "
വെങ്കട്ട് പ്രഭു കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് സയൻസ് ഫിക്ഷൻ ചിത്രം ഈ വർഷം തന്നെ തമിഴിൽ വന്ന രണ്ടാം ടൈം ലൂപ് ചിത്രമാണ്
ചിത്രം പറയുന്നത് ഒരു NRI ബിസിനസ്സമാൻ ആയ അബ്ദുൽ ഖാലിഖിന്റെ കഥയാണ്.. കോയമ്പത്തൂരിൽ നിന്ന് തന്റെ സുഹൃത് ഈശ്വരമൂർത്തിയെ അവന്റെ ലവ് ആയ സാറീന ബെഗവും ആയി ഒന്നിപ്പിക്കാൻ വരുന്ന അദ്ദേഹം പക്ഷെ ഒരു ആക്സിഡന്റിന്റെ ഫലമായി DCP ധനുഷ്കൊടിയുടെ മുൻപിൽ എത്തുന്നു.. അവനെ അവിടെ വച്ച് ഒരു കള്ളകേസിൽ കുടുക്കാൻ പദ്ധതി ഇടുന്ന ഡിസിപി അയാളെ ഒരു കോൺഫ്രൻസ് നടക്കുന്ന സ്ഥലത്ത് ഒരു മിഷൻ ഏല്പിച്ചു രക്ഷപെടാൻ ഉദ്ദേശിക്കുമ്പോൾ ആ മിഷൻ ഖാലികിനെ ഒരു ടൈം ലൂപിലേക്ക് തള്ളിവിടുകയും അതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...
അബ്ദുൽ ഖലീക് ആയി ചിമ്പു എത്തിയ ഈ ചിത്രത്തിൽ പക്ഷെ അദ്ദേഹത്തിന്റെ കൂടെ അല്ലെകിൽ അദ്ദേഹത്തെ കാളും സ്കോർ ചെയ്തത് എസ് ജെ സൂര്യയുടെ ഡിസിപി ധനുഷ്കൊടിയാണ്.. ഒരു cat and mouse സ്വഭാവം ആദ്യം മുതൽ അവസാനം വരെ വച്ച് പുലർത്തുന്ന ചിത്രം നടൻ ബുദ്ധിമാൻ എന്ന് തോന്നുമ്പോൾ വില്ലൻ അതിബുദ്ധിമാൻ ആകുന്നതും റിവേഴ്‌സും ഒന്നിലൊന്നു മികച്ചത് ആയിരുന്നു... ചിത്രത്തിലെ മറ്റൊരു പ്രധാന കഥപാത്രം ആയ ചീഫ് മിനിസ്റ്റർ ആയ അറിവാഴകൻ ആയി എസ് യെ ചന്ദ്രശേഖർ എത്തിയപ്പോൾ ഇവരെ കൂടാതെ കല്യാണി പ്രിയദർശൻ,വൈ ജി മഹേന്ദ്രൻ,പ്രേംജി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Praveen K. L. ചെയ്ത എഡിറ്റിംഗിന് ആണ് ഈ ചിത്രത്തിന്റെ ഫുൾ മാർക്കും... ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മുഴുവൻ കുഴപ്പമാകുന്ന കോൺസെപ്റ് ആണ് ടൈം ലൂപ് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത് ..പക്ഷെ ഈ ഭാഗം ഏതൊരു പ്രയക്ഷനും ഒരു ഡൌട്ട്ടും വരാത്ത രീതിയിൽ ഈ ചിത്രത്തെ ഓരോ സെക്കൻഡും എൻഗേജിങ് ആയി കൊണ്ടുപോകാൻ ആ ഭാഗം വഹിച്ച പങ്കു ഒരു വലിയ പ്ലസ് തന്നെ... ചായഗ്രഹണം നിർവഹിച്ച Richard M. Nathan ഉം സംഗീതം നിർവഹിച്ച Yuvan Shankar Raja യും തങ്ങളുടെ റോൾ മികച്ചതാകിട്ടുണ്ട്...U1 Records ആണ് മ്യൂസിക് വിതരണക്കാർ...
V House Productions ഇന്റെ ബന്നറിൽ Suresh Kamatchi നിർമിച്ച ഈ ചിത്രം SSI Productions ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി....ഒരു വെടികെട്ടു അനുഭവം....
വാൽകഷ്ണം :
"വന്താ സുട്ടാ പോണാ REPEAT"
No comments:
Post a Comment