Saturday, February 5, 2022

Mission C

"വ്യത്സ്ത്ഥനാം ഒരു ക്യാപ്റ്റനാം അഭിനവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല 😝😝😝😝😝"

സോറി സ്ഥലം മാറിപ്പോയി....

ഇത് ഇപ്പൊ എന്താണ് എന്ന് വെച്ചാൽ വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാള ചിത്രം കണ്ട്,അതിൽ പറയുന്ന ആ ഒരു വ്യത്യസ്ത ഹൈജാക്കിങ് കഥ കേട്ട്,കണ്ണ് നിറഞ്ഞ എന്നെ കൊണ്ട് ഈ പാട്ട് പാടിച്ചത്.....

ഒരു കോളേജ് ടൂറിനായി മുന്നറിലേക് പുറപ്പെട്ട ബസിൽ നിന്നാണ് കഥ തുടങ്ങുന്നത്. മുന്നാറിൽ പോകുന്ന വഴി ഒരു ബാങ്ക് കൊള്ള നടത്തി രക്ഷപെടുന്ന ഒരു കൂട്ടം തീവ്രവാദികൾ ആ ബസ് ആക്രമിക്കുന്നു... അതിൽ ഉള്ള കുട്ടികളെയും ആൾക്കാരെയും രക്ഷിക്കാൻ ഡി ഐ ജി ഹേമന്തും സംഘവും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ആ സമയത്ത് അവതാര പിറവിയുടെ എല്ലാ രൗദ്ര ഭാഗങ്ങളും ആവാഹിച്ചു അയാൾ വരുന്നു... ക്യാപ്റ്റിൻ അഭിനവ്..ശേഷം സ്‌ക്രീനിൽ...

ക്യാപ്റ്റയൻ അഭിനവ് എന്നാ കോരിതരിപ്പിക്കുന്ന😶‍🌫️ കഥാപാത്രം ആയി കൈലാഷ് എത്തിയ ചിത്രത്തിൽ ഡി ഐ ജി ഹേമന്ത് ആയിമേജർ രവി എത്തി... ഇവരെ കൂടാതെ അപ്പനി ശരത്,മീനാക്ഷി ദിനേശ്,ബാലാജി ശർമ എന്നിവർ ആണ്‌ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്...റയാസ് ബന്ധർ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനിയും സംഗീതം പാർഥസാരഥി യും ആയിരുന്നു. സുനിൽ ചെറുക്കടവിന്റേതാണ് വരികൾ...

M square cinema യുടെ ബന്നേറിൽ മുല്ല ഷാജി നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ്‌ വിതരണം നാടിത്തിയത്... ഇപ്പോൾ നീ സ്ട്രീം പ്ലാറ്റഫോംമിൽ വന്നിട്ടുള്ള ഈ ചിത്രം ചുമ്മാ സമയം ഉണ്ടകിൽ കണ്ടു നോകാം... 😐😒

വാൽകഷ്ണം :

നന്ദി ഉണ്ട് സാറേ ചിത്രം ഇത്രെയും പെട്ടന്ന് തീർത്തതിന്... 👍👍

No comments:

Post a Comment