Friday, February 18, 2022

Anniyan(tamil)

 

"Mgr യെ പാത്രീക്കെ ശിവാജിയെ പാത്രികെ, രാജിനിയെ പാത്രികെ, കമലെ പാത്രികെ ഉന്നെ മാതിരി ഒരു നടികനെ പാതതെ ഇല്ലാ ടാ "

ചില ചിത്രങ്ങൾ ദിവസങ്ങളെ അതിജീവിക്കുന്നു.. ചിലത് മാസങ്ങളെ അതിജീവിക്കുന്നു...ചിലത് വർഷങ്ങളെ അതിജീവിക്കുന്നു പക്ഷെ ചിലത് കാലത്തെ അതിജീവിക്കുന്നു... അതിൽ മുൻപന്തിയിൽ ഉള്ള ചിത്രങ്ങളിൽ ഒന്നിൽ തീർച്ചയായും ഈ ശങ്കർ -വിക്രം ഉണ്ടാകും..

ശങ്കരുടെ കഥയ്ക് അദ്ദേഹവും സുജാത എന്നാ ചെല്ല പേരിൽ അറിയപ്പെടുന്ന S. Rangarajanഉം ചേർന്നു തിരക്കഥ രചിച്ച ഈ തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലെർ ചിത്രം ആസ്കാർ ഫിലിംസിന്റെ ബന്നേറിൽ വി രവിചന്ദ്രൻ ആണ്‌ നിർമിച്ചത്..

അംബി എന്നാ Dissociative identity disorder ഉള്ള ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്... റൂൾസ്‌ രാമാനുജം എന്നാ ചെല്ല പേരിൽ അറിയപ്പെടുന്ന രാമാനുജം അയങ്കറിൽ നിന്നും ആണ്‌ കഥ തുടങ്ങുന്നത്... നാട്ടിൽ നടക്കുന്ന അനീതികൾക് എതിരെ എന്നും ശബ്ദം ഉയർത്തുന്ന രാമാനുജം നാട്ടുകാർക്കിടയിൽ ഒരു കോമഡി പീസ് ആണ്‌... അതുകൊണ്ട് തന്നെ ഒരു വകീൽ aaയ അയാൾ എടുക്കാൻ കേസ് ഒക്കെ പാവങ്ങൾക്ക് വേണ്ടി ആകുകയും പക്ഷെ അതിൽ എല്ലം തോറ്റുകൊണ്ട് നിന്ന് കൂടുതൽ അതിൽ ഫ്രസ്ട്രേറ്റഡ്ഉം ആണ്‌.. ഈ ഒരു ഫ്രസ്ട്രഷൻ അയാളുടെ alter ego ഉണർത്തുകയും അയാൾ അന്യൻ എന്നാ പേരിൽ നാട്ടിലെ തിന്മകൾ എതിരെ പോരാടാൻ തുടങ്ങുകയും ചെയ്യുന്നു... പിന്നീട് ഇതുപോലത്തെ പല പ്രശങ്ങൾ അദ്ദേഹത്തിനു പ്രണയത്തിലും നേരിടേണ്ടി വരുമ്പോൾ അയാൾ റെമോ എന്നാ പേര് സ്വീകരിച്ചു നന്ദിനി എന്നാ തന്റെ പ്രണയിനിയെ സ്വന്തമാക്കാനും നടത്തുന്ന പ്രയത്നങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം....

വിക്രം അംബി, അന്യൻ, റെമോ എന്നിങ്ങനെ മൂന്ന് വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ നന്ദിനി ആയി സദാ എത്തി... നെടുമുടി ചേട്ടൻ പാർത്ഥസാരഥി എന്നാ അമ്പിയുടെ അച്ഛൻ ആയി എത്തിയപ്പോൾ പ്രകാശ് രാജ് ഡിസിപി പ്രഭാകർ ആയും വിവേക് ചാരി എന്നാ അമ്പിയുറ്റ് സുഹൃത് ആയും എത്തി...നാസ്സർ ആണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ സൈക്കാട്രിസ്‌റ് വിജയകുമാർ എന്നാ പ്രധാന വേഷം കൈകാര്യം ചെയ്തത്..ഇവരെ കൂടാതെ കലാഭവൻ മണി,കൊച്ചിൻ ഹനീഫ,മനോബല  എന്നിവരും ചിത്രത്തിൽ ഉണ്ട്‌....

Vairamuthu, Na. Muthukumar, Kabilan എന്നിവരുടെ വരികൾക്ക് ഹാരിസ് ജയരാജ്‌ ഈണമിട്ട ഇതിലെ ഗാനങ്ങൾ Star Music,Ayngaran Music,An Ak Audio,Hit Musics എന്നിവർ ആണ്‌ വിതരണം നടത്തിയത്.. ഈ ചിത്രത്തിന്റെ ആൽബത്തിനു ഇന്നും വലിയ ആരാധന വലയം ഉണ്ട്‌....ഇതിലെ ഗാനങ്ങൾക്  രണ്ടു ഫിലിം ഫെയർ അവാർഡുകളും Tamil Nadu State Film Award യിൽ Best Music Director അവാർഡും നേടി...

V. Manikandan,Ravi Varman എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് V. T. Vijayan ആയിരുന്നു.. Oscar Films ഇന്റെ ബന്നേരിൽ V. Ravichandran നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം തെലുഗു, ഹിന്ദി, ഫ്രഞ്ച് എന്നി ഭാഷകളിലും പുറത്തിറങ്ങി...

ക്രിറ്റിക്സിന്റെ ഇടയിലും പ്രയക്ഷകർക് ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ആ സമയത്തെ ബോക്സ്‌ ഓഫീസ് പിടിച്ചു കുലുക്കി...എട്ടു ഫിലിം ഫെയർ അവാർഡ് നേടിയ ചിത്രം ആറു സ്റ്റേറ്റ് അവാർഡും സ്പെഷ്യൽ എഫക്സ്സിൽ ദേശിയ അവാർഡും നേടിയിരുന്നു.. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്... ഇന്നും ഇടയ്ക്ക് കാണുന്ന ചുരുക്കം ചില തമിഴ് ചിത്രങ്ങൾ... My favourite😘😘

No comments:

Post a Comment