Tuesday, February 15, 2022

Pakalpooram

രാജൻ കിര്യത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും അനിൽ ബാബു സംവിധാനം ചെയ്ത ഈ മലയാള കോമഡി ചിത്രത്തിൽ മുകേഷ്, ഗീതു മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗൗരിദാസൻ നമ്പൂതിരിയുടെ കഥയാണ്..  വർഷങ്ങൾക് മുൻപ് അവന്റെ അച്ഛൻ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ വീട്ടിൽ നിന്നും  അദേഹത്തിന്റെ അനിയൻ സൂരി നമ്പൂതിരിക്കാരണം പടി ഇറങ്ങേണ്ടി വന്ന  അവനെ വിധി തിരിച്ചു ആ വീട്ടിലേക്,ആ നാട്ടിലെ ഒരു കോടൂര യക്ഷിയെ തളക്കാൻ, എത്തിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

ഗൗരിദാസൻ ആയി മുകേഷ് എത്തിയ ഈ ചിത്രത്തിൽ സീമന്തിനീ എന്നാ യക്ഷി ആയി ഗീതു മോഹൻദാസ് എത്തി... ബ്രഹ്മദത്തൻ നമ്പൂതിരി ആയി റിസബാവ എത്തിയപ്പോൾ ബാബു നമ്പൂതിരി സൂരി നമ്പൂതിരി ആയും ജഗതി ശ്രീകുമാർ വാമനൻ നമ്പൂതിരി ആയും കവിത ജോസ അനാമിക ആയും എത്തി... ഇവരെ കൂടാതെ ഇന്ദ്രൻസ്,ഹരിശ്രീ അശോകൻ,സി ഐ പോൾ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ..

S Ramesan Nair യ്യുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയം വലിയ ഹിറ്റ്‌ ആയിരുന്നു..പി സി മോഹനൻ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ആയിരുന്നു...ഇതിലെ പകൽപ്പൂരം,മായം ചൊല്ലും എന്ന് തുടങ്ങുന്ന ഗാനങ്ങൾ എന്റെ ഇഷ്ട ഗാനങ്ങൾ ആണ്‌...

ദാമർ സിനിമസിന്റെ ബന്നേറിൽ സന്തോഷ്‌ ദാമോദരൻ നിർമിച്ച ഈ ചിത്രം കാൾട്ടൻ ഫിലംസ് ആണ്‌ നിർവഹിച്ചത്....ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആ സമയം നല്ല പ്രകടനം നടത്തിയിരുന്നു.. ചിത്രം ഇപ്പോൾ യൂട്യൂബ് /ആമസോൺ പ്രൈമ് യിൽ കാണാം...

ഒന്ന്‌ മനസ്സ് നിറച്ച ചിരിച് പേടിക്കാൻ ഉള്ള ചിത്രം... One of my personal favourites...

No comments:

Post a Comment