Monday, February 7, 2022

Batman: The long Halloween (English)

 

Jeph Loeb,Tim Sale എന്നിവരുടെ DC Comics,Batman: The Long Halloween എന്ന പുസ്തകത്തെ ആസ്പദമാക്കി Tim Sheridan ഇന്റെ തിരകഥയ്ക്ക് Chris Palmer സംവിധാനം നിർവഹിച്ച ഈ 2021 American two-part animated direct-to-video superhero ചിത്രം DC Universe Animated Original Movies ഇന്റെ 42ആം ചിത്രം ആയിരുന്നു...

പേര് പറയുമ്പോലെ തന്നെ ചിത്രം തുടങ്ങുന്നത് ഒരു halloween രാത്രിയിൽ ആണ്... ആ രാത്രി ഗോത്തം സിറ്റിയിലേ മൊബ് ബോസ്സ് Carmine "The Roman" Falcone ഇന്റെ മരുമകൻ ആയ Johnny Viti യുടെ കൊലപാതകം നടക്കുന്നു... ആ കേസ് അന്വേഷണം പോലീസ് ബാറ്റ്മാനിൻറ്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുന്നതും അതിനോട് അനുബന്ധിച്ചു അവർ എത്തിച്ചേരുന്ന നൂലാമാലകളും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സത്യങ്ങളും തേടിയുള്ള ബാറ്റ്മാനിൻറ്റെ യാത്ര ആ കൊലപാതകി ചില പ്രത്യേക ദിവസങ്ങളിൽ മാത്രം ആണ് കൊലപാതകം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നതും അതിന്റെ കാരണംവും ആണ് ചിത്രം നമ്മളോട് പറയുന്നത്.....

ബാറ്മാൻ/Bruce Wayne ആയി Jensen Ackles എത്തിയ ഈ ചിത്രത്തിൽ Harvey Dent / Two-Face എന്ന കഥാപാത്രം Josh Duhamel ചെയ്തു..Carmine Falcone എന്ന കതപാത്രത്തെ Titus Welliver അവതരിപ്പിച്ചപ്പോൾ Selina Kyle / Catwoman ആയി Naya Rivera യും Commissioner Gordon എന്ന കതപാത്രത്തെ Billy Burke യും അവതരിപ്പിച്ചു... ഇവരെ കൂടാതെ David Dastmalchian,Troy Baker,Julie Nathanson എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Michael Gatt സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് John Soares ആയിരുന്നു...Warner Bros. Animation,DC Entertainment എന്നിവരുടെ ബന്നേരിൽ Jim Krieg,Kimberly S. Moreau എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Home Entertainment ആണ് വിതരണം നടത്തിയത്...

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ആയ catwoman ചെയ്ത Naya Rivera യുടെ അവസാന ചിത്രം ആയിരുന്ന ഈ ചിത്രം അവർക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം...ഒരു മികച്ച അനുഭവം... കാണാൻ മറക്കേണ്ട

No comments:

Post a Comment