Wednesday, February 16, 2022

Peruchazhi

 "യുണിറ്റഡ് സ്റ്റേറ്റ്സ് ഓഫ് അടിപൊളിക്ക "

Arun Vaidyanathan ഇന്റെ കഥയിൽ Ajayan Venugopalan തിരകഥ രചിച്ച ഈ മലയാളം political satire ചിത്രം Arun Vaidyanathan തന്നെ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്...അരുൺ ആദ്യം ഈ ചിത്രത്തിന്റെ തിരകഥ ഇംഗ്ലീഷിലും തമിഴ്ലും ആണ് രചിച്ചത്.. പിന്നീട് സുഹൃത് അജയ് വേണുഗോപാലൻ അദ്ദേഹത്തിന് ഇതിന്റെ മലയാള തർജിമ ചെയ്തു കൊടുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്...

ചിത്രം നടക്കുന്നത് കാലിഫോണിയയിൽ വച്ചാണ്... അവിടെ തിരഞ്ഞെടുപ്പ് ചൂട് ആഞ്ഞു പിടിച്ച ആ സമയത്ത് സണ്ണി കുരിശിങ്ങൽ, അവിടത്തെ Republican gubernatorial cadidate ജോൺ കൊറി യുടെ ചീഫ് അഡ്വൈസർ,  ഇപ്പോൾ ഒന്ന് ഡൌൺ ആയി ജോണിന്റെ വോട്ട് എങ്ങനെ കൂട്ടാം എന്ന് ആലോചിച് ഇങ് കേരളത്തിലെ തന്റെ സുഹൃത്ത് ഫ്രാൻസിസ് കുഞ്ഞാപ്പന്റെ സഹായം ആവശ്യപെടുന്നു... ഇത് അറിയുന്ന ഫ്രാൻസിസ് എന്ന തന്റെ കൂട്ടുകാരനും,രാഷ്ട്രീയ എതിരാളിയെയും  ആയ ജഗന്നാഥനേ അവിടേക്ക് പറഞ്ഞയക്കുന്നതും പിന്നീട് അങ്ങ് അമേരിക്കയിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ജഗനാഥൻ ആയി ലാലേട്ടൻ എത്തിയ ഈ ചിത്രത്തിൽ സണ്ണി ആയി വിജയ് ബാബുവും,ജോൺ കൊറി ആയി Sean James Sutton ഉം എത്തി..Ragini Nandwani ജെസ്സി എന്ന ജഗനാഥന്റെ പെയർ ആയി എത്തിയപ്പോൾ വാളയാർ വർക്കി-പൊട്ടാകുഴി ജബ്ബാർ എന്നി ജഗനാഥന്റെ സുഹൃത്തുക്കൾ ആയി അജു വര്ഗീസ്-ബാബുരാജ് എന്നിവർ എത്തി...ഇവരെ  കൂടാതെ ശങ്കർ രാമകൃഷ്ണൻ,സാന്ദ്ര തോമസ്, മുകേഷ്, രമേശ്‌ പിശാരടി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

അരവിന്ദ കൃഷ്ണൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആയിരുന്നു.. Rajeev Nair,R venugopal,  blaaze എന്നിവരുടെ വരികൾക്ക് Arrora ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്....

Friday Film House ഇന്റെ ബന്നറിൽ വിജയ് ബാബു -സാന്ദ്ര തോമസ് എന്നിവർ നിർമിച്ച ഈ ചിത്രം Friday Tickets,Fox Star Studios എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മോശം റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ശോഭിച്ചില്ല... ചിത്രം ഇപ്പോൾ യൂട്യൂബിൽ ഉണ്ട്... ഒന്ന് കണ്ടു നോകാം

No comments:

Post a Comment