"Back in home its called the Raghavan instinct"
ഗൗതം മേനോൻ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് neo-noir ആക്ഷൻ ത്രില്ലെർ പറയുന്നത് രാഘവൻ ഐ പി എസ് ഇന്റെ കഥയാണ്...
ആരൊക്യ രാജ് എന്ന പഴയ തിരുനെൽവേലി പോലീസ് സുപ്പീരിന്റെണ്ഡന്റ് തന്റെ മകൾ റാണിയുടെ തിരോധനവുമായി ബന്ധപ്പെട്ടു ചെന്നൈ ക്രൈം ബ്രാഞ്ച് ഡിസിപിയും തന്റെ സുഹൃത്തും ആയ രാഘവൻ ഐ പി എസ് യിനെ കൊണ്ടുവരുന്നു.. മകളുടെ വിയോഗത്തിൽ നിന്നും ഒന്ന് മാറി നിൽക്കുന്ന അദ്ദേഹവും ഭാര്യയും പക്ഷെ അമേരിക്കയിൽ വെച്ചു കൊല്ലപ്പെടുന്നതും അതിന്റെ കാരണവും പിന്നിൽ ഉള്ള കൈകളെ പിടിക്കുവാനും വേണ്ടി രാഘവൻ ഇറങ്ങുന്നതോടെ കഥകൾ കൂടുതൽ ത്രില്ലിംഗ് ആകുന്നു....
രാഘവൻ ആയി ഉലകനായകൻ എത്തിയ ഈ ചിത്രത്തിൽ ജ്യോതിക ആരാധന എന്ന കഥാപാത്രം ആയും ആരൊക്യ രാജ് ആയി പ്രകാശ് രാജ്ഉം എത്തി..ഡാനിയേൽ ബാലാജി അമൂദൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ സലിം ബൈഗ് ഇളമാർൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു... ഇവരെ കൂടാതെ കൽമാണി മുഖർജീ,ലീവ് ഗോൺ,യോഗ ബജപീ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
താമരയുടെ വരികൾക്ക് ഹാരിസ് ജയരാജ് ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു...Ayngaran Music,An Ak Audio,Hit Musics എന്നിവർ ചേർന്നു വിതരണം നടത്തിയ ഇതിലെ ഗാനങ്ങളിൽ മഞ്ഞൾ വെയിൽ, പാർത്ത മുതൽ നാളെയ് എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...
രവി വർമൻ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആയിരുന്നു...Seventh Channel Communications യിനെറ് ബന്നറിൽ Manickam Narayanan നിർമിച്ച ഈ ചിത്രം ഇന്ത്യയിൽ Super 35 ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബ്ലസ്റ്റർ ആയിരുന്നു...Tamil Nadu State Film Award യിൽ ബെസ്റ്റ് ആക്ടർ അവാർഡ് കമൽ ജിക് നേടികൊടുത്ത ഈ ചിത്രത്തിലെ അഭിനയത്തിനു ജ്യോതിക മാഡം ഫിലിം ഫെയർ അവാർടും നേടി ......ഇത് കൂടാതെ Film Fans Association Award യിലും ചിത്രം അവാർഡുകൾ നേടി...
ചിത്രത്തിന്റെ ഒരു തെലുഗ് പതിപ്പ് സോണി ലൈവ് യിൽ ഉണ്ട്...ഞാൻ ആദ്യകാലം കണ്ട കമൽ ചിത്രങ്ങളിൽ ഒന്ന്.. ഇന്നും എന്റെ ഫേവെറൈറ്റ് ഗൗതം മേനോൻ ചിത്രം... രാഘവൻ എന്ന പൂ അല്ലടാ ഫയർ😜..
No comments:
Post a Comment