Thursday, February 3, 2022

The Car

"ഒരു കാർ സമ്മാനം അടിച്ച മഹാദേവൻ പിന്നീട് പെട്ടു പോയ ഒരു പൊല്ലാപ്പിന്റെ കഥ "

Rafi Mecartin,Rajan Kiriyath,Vinu Kiriyath എന്നിവരുടെ കഥയ്ക്കും തിരകഥയ്കും രാജസേനൻ സംവിധാനം നിർവഹിച്ച ഈ മലയാളം ത്രില്ലെർ ഡ്രാമ പറയുന്നത് മഹാദേവന്റെ കഥയാണ്..

ജാനകി അമ്മയുടെ വീട്ടിൽ താമസിക്കുന്ന മഹാദേവൻ -കുമാരൻ എന്നി സുഹൃത്തുക്കളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്...ഒരു വാഷിംഗ്‌ പൌഡർ ബ്രാണ്ടിന്റെ പ്രൊമോഷൻവുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു മത്സരത്തിൽ മഹാദേവന് ഒരു കാർ ലഭിക്കുന്നതും പക്ഷെ അതെ സമയം വേറെ ഒരിടത് അതെ കളർ കാറിനു അതെ നമ്പർപ്ലേറ്റ് ലഭിക്കുന്നതും അയാൾ അത് വെച്ചു ഒരു കൊലപാതകം ചെയ്യാൻ പ്ലാൻ ചെയ്യുന്നതോടെ കഥ കൂടതൽ ത്രില്ലിംഗ് ആകുന്നു...

മഹാദേവൻ ആയി ജയരാമേട്ടൻ എത്തിയ ഈ ചിത്രത്തിൽ കുമാരൻ ആയിരുന്നു ജനാർദ്ദനൻ സാറും മായ എന്ന മറ്റൊരു പ്രധാന  കഥാപാത്രം ആയി ശ്രീലക്ഷമിയും എത്തി  ..... പ്രസിദ്ധ നടൻ ഉമ്മർ സാറിന്റെ അവസാന ചിത്രം ആയ ഇതിൽ അവരെ കൂടാതെ മണിച്ചേട്ടൻ, ഇന്ദ്രൻസ് ഏട്ടൻ എന്നിവരും എത്തിട്ടുണ്ട്...

ഹരിഹര പുത്രൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം ആനന്ദകുട്ടൻ ആയിരുന്നു..S. Ramesan Nair യുടെ വരികൾക്ക് Sanjeev സംഗീതം നിർവഹിച്ച ഇതിലെ ഗാനങ്ങൾ ആകാശ് ഓഡിയോസ് ആണ് വിതരണം നടത്തിയത്...

ശാന്തി സിനിമയുടെ ബന്നറിൽ അജിത് നിർമിച്ച ഈ ചിത്രം ഗോൾഡ് സ്റ്റാർ റിലീസ് ആണ് വിതരണം നടത്തിയത്.. ആ സമയം ബോക്സ്‌ ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ എന്നാണ് അറിവ്.. ചിത്രം കാണാത്തവർക് ഇപ്പോൾ ചിത്രം ഹോട്സ്റ്ററിൽ ലഭ്യമാണ്...

ഇപ്പോൾ ഏറ്റവും കൂടതൽ മിസ്സ്‌ ചെയ്യുന്നത് ഇത്പോലെ ഉള്ള ജയറാം ചിത്രങ്ങൾ ആണ്.. ഇന്നും ടീവിയിൽ ഓക്കേ വന്നാൽ ഇരുന്ന കാണുന്ന ചിത്രങ്ങളിൽ ഒന്ന്... One of my favorite jayaram ettan movie

No comments:

Post a Comment