"ഗാന്ധി vs ദാദഭായ് നാറോജി"
"Rise of a star in tamil cinema"
കാർത്തിക് സുബ്ബരാജ് പടങ്ങൾ എന്നും ഒരു വികാരം ആണ്.. അദ്ദേഹത്തിന്റെ കഴിഞ്ഞ പടം ആയ ജഗമേ തന്തിരം അദ്ദേഹത്തിന്റെ ഏറ്റവും മോശം പടം ആയിരുന്നു പറഞ്ഞ പല പേരെ കൊണ്ടും അദ്ദേഹത്തിന്റെയും പിന്നേ ഒന്ന് നല്ലവണ്ണം ഡൌൺ ആയി ഇരുന്ന ചിയാനിന്റെയും one of the carrer best ആക്കി വന്ന ആ വരവുണ്ടല്ലോ.. യാ മോനെ..ഇതാണ് തിരിച്ചുവരവ്... "
ഗാന്ധി മഹാൻ എന്നാ ആളുടെ ജീവിതയാത്രയാണ് ചിത്രം നമ്മളോട് പറയുന്നത്.. ജീവിതത്തിൽ വലിയവൻ ആകാൻ വേണ്ടി ആച്ഛൻ മോഹൻദാസ് ഗാന്ധി എന്ന് പേരുവെച്ച അയാൾ പക്ഷേ വിധിയുടെ വിളയാട്ടം കാരണം സുഹൃത് സത്യവാൻ സൂസിയപ്പന്റെ കൂടെ ഒരു വലിയ കുറ്റവാളി ആകുന്നതും അതേ വിധി ഒരു ദിനം അച്ഛനെയും മകനെയും എതിരിൽ എത്തിക്കുമ്പോൾ നടക്കുന്ന സില സിരപാന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
ഗാന്ധി മഹാൻ ആയി വിക്രത്തിന്റെയും സത്യ ആയി ബോബി സിംഹയുടെയും ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങൾ കൊടുത്ത കാർത്തിക് ദാദ എന്നാ ദാദാഭായ് നാരോജി ആയി ധ്രുവ് വിക്രത്തിന്റെയും ഇതുവരെയുള്ള ബെസ്റ്റ് പെർഫോമൻസ് ആണ് കാണികൾക് വിരുന്നായി തരുന്നത്..ഇവരെ കൂടാതെ ചിത്രത്തിൽ നാച്ചി ഗാന്ധി ആയി സിമ്രാനും,റോക്കി ആയി സണാനത്,ആടുകളം നരേൻ,വാണി ഭോജൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
വിവേക്, മുത്തുമണി,അസൽ കോലർ,ധുരൈ എന്നിവരുടെ വരികൾക്ക് സന്തോഷ് നാരായണൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music South ആണ് വിതരണം...വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ ആയിരുന്നു...
Seven Screen Studio യുടെ ബന്നേറിൽ S. S. Lalit Kumar നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടങ്ങിയ ഈ ചിത്രം കാണുന്ന പ്രയക്ഷകനും ഒരു മികച്ച അനുഭവം ആകുന്നുണ്ട്...just bomblastic experience
വാൽകഷ്ണം :
"കണ്ണാ കൊല്ലഗ് കൊട്പാട് ഇത് ഏതുമേ ഇല്ലമേ വാഴ്കെയിലെ അധികമാ അനുഭവിച് ആട്ടം ആടന നാനും ഒരു എക്സ്ട്രിമിസ്റ് താ.. ഏതോ ഒരു കൊല്ലഗ് കൊട്പാട് അളവുക്ക് അധികമേ മണ്ടയിൽ എത്തിക്കിട്ട് അത് എതിർക്കവനെ ഈവർക്കമേ ഇല്ലമേ നസ്കരണ നീയും ഒരു എക്സ്ട്രിമിസ്റ് താ.. രണ്ടുമേ തപ്പ്.. ആളുവോമേ ഇരുന്താ താ എല്ലാമേ കറക്റ്റ് "
No comments:
Post a Comment