"അല്ല നിങ്ങൾക് എങ്ങനാ തോന്നിയെ, എന്റെ കുഞ്ഞു അതിന്റെ അകത്തു ഉണ്ടാക്കും എന്ന്?
"10-30 വർഷായി ഞാൻ ഈ ജോലിയിൽ കേറീട്ട്.. .ദിവസവും നൂറു കണക്കിന് ആളുകളെ കാണുന്നുണ്ട്... ഞങ്ങൾ ഇതുവരെ മിണ്ടിട്ട് ഒന്നും ഇല്ലാ.... പക്ഷെ എന്നും പോകുബോമ്പോഴും വരുമ്പോഴും സാറിന്റെ മോൾ മുടങ്ങാതെ എന്നെ നോക്കി ഒരു ചിരി ചിരിക്കും.. ഒരു സലാം തരും.. ഇന്നലെ വരുമ്പോൾ അത് കിട്ടി... പക്ഷെ വൈകിട്ട് അത് കിട്ടീട്ടില്ല എന്നാ കാര്യം ഉറപ്പായിരുന്നു... ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലൊക്കെ ശ്രദ്ധിക്കുമ്പോൾ അവരുടെ മുഖം നമ്മൾ ഒരിക്കലും മറക്കില്ല സാറെ... ശരിക്കും നിലത്തു നോക്കി നടക്കാൻ അല്ല... മുഖത്തു നോക്കി നടക്കാൻ ആണ് മനുഷ്യനെ പഠിപ്പിക്കേണ്ടത്... എന്നാ ശരി ഞാൻ ഇറങ്ങട്ടെ... ഡ്യൂട്ടിക് കേറാൻ സമയായി.. അധികം മാറി നിൽക്കാൻ പറ്റില്ല.... "
"അഹ്.. "
"ചോദിക്കാൻ വിട്ടുപോയി.. സാറിന്റെ മോളിന്റെ പേര് എന്തായിരുന്നു? "
ഒരു പുഞ്ചരിയുടെ വില മനസിലാക്കി തന്ന ചിത്രം...
Alfred Kurian Joseph, Noble Babu Thomas, Mathukutty Xavier എന്നിവർ കഥയും തിരക്കഥയും രചിച് Mathukutty Xavier സംവിധാനം ചെയ്ത ഈ മലയാള സർവൈവൽ ത്രില്ലെർ ചിത്രത്തിൽ അന്ന ബെൻ ഹെലൻ എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി...
ചിത്രം പറയുന്നത് ഹെലന്റെ പോളിന്റെ കഥയാണ്... അച്ഛൻ പോളിനൊപ്പം ജീവിക്കുന്ന അവൾ കാനഡയിൽ ജോലി ചെയ്യാൻ IELTS ക്ലാസ്സ് അറ്റൻഡ് ചെയ്യുകയും അതിനിടെ നഗരത്തിലെ ഒരു മാളിൽ Chicken Hub എന്നാ സ്ഥലത്തു ജോലി ചെയ്യുതു വരുന്നു..
അച്ഛൻ അറിയാത്ത ഒരു പ്രണയവും അവൾക് ഉണ്ട്... അതിനിടെ ഒരു ദിനം ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ ചിക്കൻ ഹബഇന്റെ കോൾഡ് സ്റ്റോറേജിൽ പെട്ടു പോകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
അന്ന ബെനിനെ കൂടാതെ ലാൽ, പോൾ എന്നാ ഹെലന്റെ അച്ഛൻ ആയി എത്തിയപ്പോൾ തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ നോബിൾ ചിത്രത്തിലെ അസർ എന്നാ ഹെലന്റെ പ്രണയം ആയുംഉണ്ട്.. രതീഷ് കുമാർ എന്നാ പോലീസ് ഓഫീസർ ആയി എത്തിയ അജു വര്ഗീസ് ആണ് മറ്റൊരു മികച്ച കഥാപാത്രം.... ആ സമയത്ത് ഒന്ന് കയ്യിൽ കിട്ടിയുരുന്നുവെങ്കിൽ ഞാൻ തന്നെ അയാളെ അവിടെ വച്ചു ഇടിച്ചേനെ..അത്രെയും അറപ്പ് വന്നു ആ കഥാപാത്രത്തോട്... ചിലപ്പോൾ അജുവിന്റെ ക്യാരിയനെ തന്നെ മാറ്റാൻ ഈ ചിത്രം കാരണം ആകാൻ ചാൻസ് ഉണ്ട്.. ഇവരെ കൂടാതെ ജയരാജ്, ബിനു പപ്പു, കൂടാതെ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു cameo റോളിൽ വരുന്നുണ്ട്...
Vinayak Sasikumar വരികൾക്ക് Shaan Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്..ഇതിലെ വിനീത് ശ്രീനിവാസൻ പാടിയ പൊൻ താരമേ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടമായി ...
Anend C. Chandran ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Shameer Muhammed ആയിരുന്നു... Habit of Life
Big Bang Entertainments എന്നിവരുടെ ബന്നേറിൽ Vineeth Sreenivasan നിർമിച്ച ഈ ചിത്രം Funtastic Films ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി... ഒരു മികച്ച അനുഭവം.. .






































