Sara Bodinar, Sajid Nadiadwala എന്നിവരുടെ കഥയ്ക് Farhad Samji, Aakash Kaushik, Madhur Sharma, Tushar Hiranandani, Sparsh Khetarpal, Tasha Bhambra എന്നിവർ തിരക്കഥ രചിച്ച ഈ ഹിന്ദി കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, റിതിഷ് ദേശ്മുഖ്, ബോബി ഡിയോൾ, കൃതി സെനോൺ, പൂജ ഹേഗെ, കൃതി ഖാർബന്ദ കൂടാതെ റാണാ ദഗ്ഗുബതി, ശരദ് ഖേൽക്കർ എന്നിവർ പ്രധാനകഥാപത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ഹാരി-റോയ്-മാക്സ് എന്നി സഹോദരങ്ങളുടെ കഥയാണ്... ലണ്ടനിൽ ബാർബർ ഷോപ്പ് വച്ചു സഹോദരങ്ങളുടെ കൂടെ ജീവിക്കുന്ന അദ്ദേഹത്തെ പഴയ ജന്മത്തിലെ ചില സംഭവങ്ങൾ അലട്ടുണ്ടെങ്കിലും ഒരു വലിയ ഒച്ച കേട്ടാൽ എല്ലാം മറന്നു പോകും... അതിനിടെ അവരുടെ ജീവിതത്തിലേക്കു മൂന്ന് സഹോദരിമാരും മൈക്കിൾ എന്നാ ഗുണ്ടയും വരുന്നതും അതിലുടെ അവരുടെ പഴയ ജന്മത്തിൽ നടന്ന സംഭങ്ങൾ എങ്ങനെ ആണ് അവരെ ഇപ്പോൾ അലട്ടാൻ തുടങ്ങുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഹാരി/രാജ്‌കുമാർ ബൽദേവ് സിംഗ- ധര്മപുത്ര /മാക്സ് -ബാങ്ട് മഹാരാജ/റോയ് എന്നി കഥാപാത്രങ്ങളെ അക്ഷയ് കുമാർ-ബോബി ഡിയോൾ-റിതിഷ് ദേശ്മുഖ് എന്നിവർ ചേർന്നു അവതരിപ്പിച്ചപ്പോൾ രാജകുമാരി മധു /കൃതി തകരാൽ -രാജകുമാരി മാല /പൂജ തകരാൽ -രാജകുമാരി മീന /നേഹ തകരാൽ എന്നി സഹോദരിമാർ ആയി പൂജ ഹെഗ്‌ഡെ-കൃതി ഖാർബാന-കൃതി സ്നോൺ എന്നിവർ എത്തി.... ഗാമ/പപ്പു രംഗീല ആയി റാണാ ദഗ്ഗുബതി എത്തിയാപ്പോൾ ശരദ് ഖേൽക്കർ സൂര്യഭൻ /മൈക്കിൾ ഭായ് എന്നാ കഥപാത്രം ആയി എത്തി.. ഇവരെ കൂടാതെ ചുങ്കി പണ്ടേ, രഞ്ജീത്, ജോണി ലെവൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Farhad Samji, Sameer Anjaan, Vayu എന്നിവരുടെ വരികൾക്ക് Sohail Sen, Farhad Samji, Sandeep Shirodkar എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്... Julius Packiam എന്റേതാണ് ചിത്രത്തിന്റെ സ്കോർ...
Rameshwar S. Bhagat എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Sudeep Chatterjee നിർവഹിച്ചു... Nadiadwala Grandson Entertainment ഇന്റെ ബന്നേറിൽ Sajid Nadiadwala നിർമിച്ച ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് ആയിരുന്നുവെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയം (6th Highest gross Bollywood movie of 2019) ആയിരുന്നു.....ഒരു വട്ടം കണ്ടിരിക്കാം....

No comments:
Post a Comment