എല്ലാവരും ഇപ്പോൾ മമ്മൂക്കയുടെ മാമാങ്കം കണ്ടും കാണാതെയും ഇരികുകയാകും..ഈ എഴുത് ആ ചിത്രത്തിനെ കുറിച്ചല്ല. വർഷങ്ങൾക് മുൻപ് വന്ന ഒരു മാമാങ്ക കഥയെ കുറിച്ചാണ്.
N. Govindankutty കഥയും തിരക്കഥയും എഴുതി Navodaya Appachan സംവിധാനം ചെയ്ത ഈ മലയാള ഹിസ്റ്റോറിക്കൽ പീരിയഡ് ഡ്രാമ ചിത്രത്തിൽ പ്രേം നസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചു..
ചിത്രം പറയുന്നത് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിൽ നടന്ന മാമാങ്ക യുദ്ധങ്ങളുടെ കഥയാണ്...പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ ഭാരതപുഴയുടെ അടുത്ത് തിരുനാവായ ക്ഷേത്രത്തിൽ നടക്കുന്ന മാമാങ്കത്തിന്റെ രക്ഷാധികാരി ആവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവി ആയിരുന്ന ആ സമയത്ത്, സാമൂതിരിയെ വകവരുത്തി ആ കസേര എടുക്കാൻ വേണ്ടി വള്ളുവക്കോനാതിരിയും സംഘവും നടത്തിയിരുന്ന യുദ്ധങ്ങളിലേക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്..
ചന്തുണ്ണി കൂട്ടുകാരൻ മൂസ എന്നിവരിലൂടെ സഞ്ചരിക്കുന്ന ചിത്രം ചന്തുണ്ണിയുടെ അച്ഛനും ഗുരുനാഥനും ആയ Thanayanjeri Pandhya Perumal ഇന്റെ കാത്തിരിപ്പ് ആയ ആ സാമൂതിരിയുടെ മാമാങ്കത്തിന്റെ രക്ഷാധികാരി ആവാൻ തുണിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു..
ചന്തുണ്ണി ആയി പ്രേം നസീർ എത്തിയ ചിത്രത്തിൽ മൂസ ആയി ജയനും മാണിവിക്രമൻ എന്നാ സാമൂതിരി രാജാവായി ജോസ് പ്രകാശും എത്തി.. എം എൻ നമ്പ്യാർ Thanayanjeri Pandhya Perumal ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അംബിക, കവിയൂർ പൊന്നമ്മ, പൂജപ്പുര രവി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
P. Bhaskaran മാഷിന്റെ വരികൾക്ക് K. Raghavan മാസ്റ്റർ ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ് ആയിരുന്നു.. മാമാങ്കം എന്ന് തുടങ്ങുന്ന ഗാനം ഇതിൽ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്.. Navodaya Studio ഇന്റെ ബന്നേറിൽ സംവിധായകൻ അപ്പച്ചൻ തന്നെ നിർമിച്ച ഈ ചിത്രം അവർ തന്നെ വിതരണം നടത്തി...
Marcus Bartley ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് T. R. Sekhar ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു എന്നാണ് അറിവ്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം

No comments:
Post a Comment