Keigo Higashino യുടെ The Devotion of Suspect X എന്നാ ജാപ്പനീസ് പുസ്തകതെ ആധാരമാക്കി Lee Gong-joo, Lee Jung-hwa, Kim Tae-yoon എന്നിവർ തിരക്കഥ രചിച്ചു Bang Eun-jin സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ മിസ്ടറി ഡ്രാമ ചിത്രത്തിൽ Ryoo Seung-bum, Lee Yo-won, Cho Jin-woong എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി...
ചിത്രം പറയുന്നത് Kim Seok-go എന്നാ ബുദ്ധിമാനായ ഗണിതശാസ്ത്രജ്ഞന്റെ കഥയാണ്.. അധികം ആരോടും സംസാരിക്കാതെ ഒരു സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചു കഴിയുന്ന അയാൾക് ഒരു ചെറിയ പ്രണയം ഉണ്ട്.. താൻ എപ്പോഴും ഉച്ചയ്ക്ക് ചോർ വാങ്ങുന്ന, തന്റെ വീടിന്റെ തൊട്ട് അപ്പുറത്തുള്ള Baek Hwa-sun എന്നാ ഭർത്താവ് ഉപേക്ഷിച്ച ആ സ്ത്രീയുമായി... അവർ പക്ഷെ അവരുടെ മരുമകളുടെ ആണ് താമസം.. അതുകൊണ്ട് തന്നെ ഇതേവരെ ആ കാര്യം അയാൾ അവരോട് പറഞ്ഞിരുന്നില്ല... പക്ഷെ ആ രാത്രി അയാൾ ആ വീട്ടിൽ വരുന്നതോട് കുടി കഥ പുതിയ വഴിത്തിരിവിൽ എത്തുകയും പിന്നീട് നടക്കുന്ന സംഭവ ബഹുലമായ വികാസങ്ങളും ആണ് ചിത്രത്തിൻറെ ആധാരം...
Kim Seok-go ആയി Ryoo Seung-bum എത്തിയ ചിത്രത്തിൽ Baek Hwa-sun ആയി Lee Yo-won എത്തി... Detective Jo Min-beom എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Cho Jin-woong എത്തിയപ്പോൾ ഇവരെ കൂടാതെ Kim Bo-ra, Kim Yoon-sung, Kwon Hae-hyo എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..
Shin Yi-kyung സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Choi Chan-min ഉം എഡിറ്റിംഗ് Yoo Sung-yup, Baek Eun-ja എന്നിവരും ചേർന്നു നിർവഹിച്ചു.. K&Entertainment ഇന്റെ ബന്നേറിൽ Jung Tae-sung, Shin Yang-jung, Im Sang-jin എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം നടത്തിയത്...
Busan International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിലെ അഭിനയത്തിന് Cho Jin-woong ഇന് 2013 യിലെ 49th Baeksang Arts Awards യിൽ Best Supporting Actor nomination ലഭിക്കുകയുണ്ടായി... Suspect X എന്നാ പുസ്തകം പല പേരും പല രീതിയിൽ പുനര്നിര്മിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒന്നിലൊന്നു മികച്ചത് തന്നെ.. കണ്ടു നോക്കു..

No comments:
Post a Comment