Saturday, December 21, 2019

Sarabham(tamil)



2003 യിൽ ഇറങ്ങിയ ജാപ്പനീസ് ത്രില്ലെർ ഗെയിം ഇനെ ആസ്പദമാക്കി Arun Mohan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് neo noir മിസ്ടറി ചിത്രത്തിൽ Naveen Chandra, Salony Luthra, Aadukalam Naren എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് വിക്രമിന്റെ കഥയാണ്.. പെട്ടന്ന് പൈസ ആകാൻ എന്തും ചെയ്യാൻ തയ്യാർ ആയ അവൻ ചെന്നൈയിൽ  ഒരു വാസ്തുവിദ്യാ സ്ഥാപനനത്തിൽ ആണ് ജോലി ചെയ്യുന്നത്... ഒരു ദിനം അവൻ ചെയ്ത ഒരു ഡിസൈൻ അവന്റെ ക്ലയന്റ്  മാനേജർ അവന്റെ ആജന്മ ശത്രുവിനെ കൊണ്ട് ചെയ്യിക്കാൻ തയ്യാർ ആകുന്നതും അതിനിടെ അയാളുടെ മകൾ ശ്രുതിയുടെ കടന്നുവരവ് അവന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

വിക്രം ആയി നവീൻ ചന്ദ്ര എത്തിയ ചിത്രത്തിൽ സലോനി ലുത്ര ശ്രുതി-സഞ്ജന ചന്ദ്രശേഖർ എന്നി ഇരട്ടകൾ ആയും ആടുകളം നരേൻ ചന്ദ്രശേഖർ എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ കാതൽ കണ്ണൻ, ബോയ്സ് രാജൻ,ശങ്കർ നാരായൺ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Britto Michael സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Leo John Paul ഉം ഛായാഗ്രഹണം Krishnan Vasanth ഉം ആയിരുന്നു... .Thirukumaran Entertainment ഇന്റെ ബന്നേറിൽ C. V. Kumar നിർമിച്ച ഈ ചിത്രം Abi TCS Studios, Dream Factory എന്നിവർ ചേർന്ന് ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... എന്തായാലും ത്രില്ലെര്സ്‌ ഇഷ്ടമുള്ളവർക് ഒരു വട്ടം കാണാം... മോശമില്ല.... .

No comments:

Post a Comment