റാഫിയുടെ കഥയ്ക് ഷാഫി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രത്തിൽ ധ്രുവൻ, ഗായത്രി സുരേഷ്, ഷറഫുദീൻ, മനസാ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം പറയുന്നത് ഗോവിന്ദൻ മാഷും അദ്ദേഹം നോക്കി നടത്തുന്ന അനാഥ കുട്ടികൾക്കു ആശ്രയം ആയ ചിൽഡ്രൻസ് പാർക്കിന്റെയും കഥയാണ്..അതിനിടെ പെട്ടന് പണം ഉണ്ടാകാൻ വേണ്ടിയുള്ള ഒരു തരികിട പരിപാടിയുമായി ഋഷി-ജെറി എന്നി കൂട്ടുകാർ അവിടെ എത്തുന്നതും പക്ഷെ അവിടെ വച്ചു ലെനിൻ എന്നാ ഒരു രാഷ്ട്രിയ കാരന്റെ കടന്നു വരവ് അവരെ ആ കുട്ടികളെ സംരക്ഷിക്കാൻ ഇറങ്ങിപുറപെടേണ്ടി വരുന്നതും ആണ് കഥാസാരം..
ഗോവിന്ദൻ മാഷ് ആയി ജോയ് മാത്യു എത്തിയ ചിത്രത്തിൽ ഋഷി ആയിരുന്നു ധ്രുവനും ജെറി ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ ഉം എത്തി.. വിജി എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ ഗായത്രി സുരേഷ് കൈകാര്യം ചെയ്തപ്പോൾ മനസാ രാധാകൃഷ്ണൻ പ്രാർത്ഥന എന്നാ കഥാപാത്രം ആയി എത്തി.
അരുൺ രാജ് സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Faizal Ali ആയിരുന്നു..... Cochin Films ഇന്റെ ബന്നേറിൽ Roopesh Omana, Milan Jaleel എന്നിവർ നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.... ഒരു നല്ല കൊച്ചു ചിത്രം

No comments:
Post a Comment