Ajay Devaloka കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം,ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ടൈം ട്രാവൽ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, പേർളി മണി, ശ്രുതി മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി. .
ചിത്രം നടക്കുന്നത് ഒരു സുന്ദരമായ നിഗൂടമായ താഴ്വരയിൽ ആണ്...അവിടെ എല്ലാ ക്രിസ്മസ് ദിനവും ചില നിഗൂടമായ കാര്യങ്ങൾ നടക്കുന്നതും അത് തെളിയിക്കാൻ രണ്ടു പോലീസ് ഓഫീസർസ് അതിന്റെ ചാർജ് എടുക്കത്തുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം പറയുന്നത് "share dream" എന്നാ പ്രക്രിയെ കുറിച്ചാണ്.... അതിനിടെ മറ്റൊരു എടുത്തു ഡോറോൾസ് എന്നാ സ്ത്രീ തന്നെ അലട്ടുന്ന ഒരു സ്വപ്നതെ കുറിച്ച് അറിയാൻ അരുണിമ എന്നാ ഡോക്ടറെ സമീപിക്കുന്നതും ആ സംഭവങ്ങൾ എങ്ങനെ ആണ് ആ താഴ്വരയിലെ നിഗൂട സംഭവങ്ങൾക്ക് ഉള്ള കാരണം ആവുന്നു എന്നതും parallel ആയി ചിത്രത്തിൽ പറയുന്നു...
ഡോളറിസ് ആയി പേർളി മണി മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ഷൈനിന്റെ ജോൺ ലൂക്ക, ശ്രുതി മേനോനിന്റെ അരുണിമ, പ്രശാന്ത് നായരുടെ dr. സാമുവേൽ എന്നി കഥാപാത്രങ്ങളും മികച്ചത് തന്നെ... ഇവരെ കൂടാതെ രാജീവ് പിള്ള, അംഗന റോയ്, ശ്രീകാന്ത് മേനോൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Amith Surendran ആയിരുന്നു... Catharsis, Manikandan Ayyapa എന്നിവർ ചേർന്നു സംഗീതം നൽകിയ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ വോക്കല്സ് Uyanga Bold എന്നാ പ്രശസ്ത സംഗീതജ്ഞ ചെയ്തു.. അവർ നോളന്റെ ഡാർക്ക് നൈറ്റ് എന്നാ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്...
71st Cannes film festival ഇന്റെ മാർക്കറ്റ് സെക്ഷനിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നി ഭാഷകളിൽ നിർമിക്കുകയും ക്രിട്ടിസിന്റെ ഇടയിൽ അവേർജ് റിവ്യൂസ് നേടുകയും ചെയ്തു.. ബോക്സ് ഓഫീസിൽ ചിത്രം വലിയ വിജയം ആയില്ല എന്നാ അറിവ്...
കുറച്ചു കൺഫ്യൂഷൻ ഒക്കെ ആദ്യം ഉണ്ടായെങ്കിലും ചിത്രം മുഴുവൻ കണ്ടു രണ്ടാം ഭാഗം കണ്ടു ആദ്യ ഭാഗം വീണ്ടും കണ്ടപ്പോൾ ചിത്രത്തിന്റെ കൺഫ്യൂഷൻ പോയി.... ഒരു മികച്ച അനുഭവം....

No comments:
Post a Comment