Saturday, December 7, 2019

Panipat(hindi)



Ashok Chakradhar ഇന്റെ കഥയ്ക് Chandrashekhar Dhavalikar, Ranjeet Bahadur, Aditya Rawal, Ashutosh Gowariker എന്നിവർ തിരക്കഥ രചിച്ചു Ashutosh Gowariker സംവിധാനം ചെയ്ത ഈ ഹിന്ദി എപിക് വാർ ചിത്രത്തിൽ സഞ്ജയ്‌ ദത്ത്, അർജുൻ കപൂർ, കൃതി സ്നോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു....

ചിത്രം പറയുന്നത് പാനിപതിൽ നടന്ന മൂന്നാമത്തെ യുദ്ധത്തിന്റെ ഉത്ഭവവും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്..പതിനെട്ടാം നൂറ്റാണ്ടിൽ മാറാത്ത സാമ്രാജ്യം അതിന്റെ ഉന്നതിയിൽ എത്തുന്നതും അതിനിടെ അഫ്ഗാൻ രാജാവ് അഹമ്മദ് ശാഹ് അബ്ദാലി ഭാരതം ആക്രമിക്കാൻ എത്തുന്നു... അദ്ദേഹത്തെ നേരിടാൻ മാറാത്ത സാമ്രാജയത്തിന്റെ പടത്തലവൻ Sadashiv Rao Bhau ഉം കൂട്ടരും ഇറങ്ങിപുറപെടുന്നതും അതിന്റെ ഫലമായി അവര്ക് പാനിപ്പത്തിന്റെ രണഭൂമിയിൽ വച്ചു അബ്ദാലിയുമായി ഏറ്റുമുട്ടേണ്ടി വരുന്നതോട് നടക്കുന്ന സംഭവങ്ങൾ  ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Sadashiv Rao Bhau എന്നാ കഥാപാത്രം ആയി അർജുൻ കപൂർ എത്തിയ ചിറ്റരത്തിൽ അഹമ്മദ് ഷാ അബ്ദാലി ആയി സഞ്ജയ്‌ ദത്തും എത്തി... സദാശിവന്റെ ഭാര്യ പാർവതി ആയി കൃതി സ്നോൺ എത്തിയപ്പോൾ ഇവരെ കൂടാതെ മോഹണിഷ് ഭാൽ, സീനത് അമൻ, പദ്മിനി കോലാഹപുരി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Javed Akhtar ഇന്റെ വരികൾക്ക് Ajay Atul ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. ഇതിലെ മന് മേ ശിവ എന്നാ ഗാനം ഇഷ്ടമായി... C. K. Muraleedharan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Steven Bernard ആണ്..

Ashutosh Gowariker Productions, Vision World Films എന്നിവരുടെ ബന്നേറിൽ Sunita Gowariker, Rohit Shelatkar എന്നിവർ നിർമിച്ച ചിത്രം Reliance Entertainment ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടുന്ന ചിത്രത്തിന് ബോക്സ്‌ ഓഫീസിലും ഒരു തണുത്ത തുടക്കമാണ് കിട്ടിയിരിക്കുന്നത്..

ഒരു മികച കഥയും ആള്കാരും ഉണ്ടായിട്ടും ചിത്രം പല ഇടങ്ങളിലും വളരെ ബോറിങ് ആയിരുന്നു.... ഒരു യുദ്ധ ചിത്രം എന്നാ പേരിൽ വന്ന ചിത്രം എവിടെയൊക്കയോ ഒരു മേലോ ഡ്രാമ ആവുകയും വില്ലൻ ആയി എത്തിയ സഞ്ജയ്‌ ദത്തിന് അധികം സ്ക്രീനും ഉള്ളതിൽ ഒരു മാതിരി വെറും ഒന്ന് രണ്ടു ബോറൻ സീൻ കൊടുകുവും ചെയ്തതോടെ യുദ്ധം ഭാഗത്തിന്റെ ഭംഗി വളരെ കുറഞ്ഞു.. പിന്നേ അർജുൻ കപ്പൂറിന്റെ അഭിനയം താൻ ഈ കഥാപാത്രത്തിന് ചേരുന്നതല്ല എന്ന പിന്നെയും പിന്നെയും പറഞ്ഞുകൊണ്ട് നിന്ന്.. കൃതിക്ക് അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല... എന്നാലും തന്റെ സഹോദരിമാരെ രക്ഷിക്കാൻ നടത്തുന്ന ഒരു യുദ്ധം സീൻ ഉണ്ടായത് ഞെട്ടിച്ചു...ആ ഒരു മൂന്ന് മിനിറ്റ് അവരുടെ മികച്ച അഭിനയം കണ്ടു എന്ന് പറയാം.... ബാക്കി ഉള്ളവർ അവരുടെ റോൾ വന്നു ചെയ്തു പോയി..

 പിന്നേ ഛായാഗ്രഹണവും സീ ജീ ഐ യും ഒക്കെ വളരെ മോശം ആയിരുന്നു... പണ്ട് നമ്മൾ സീരിയലുകളിൽ ഒക്കെ കാണുന്ന പോലത്തെ ഒരണ്ണം.. ബാഹുബലി പോലത്തെ ചിത്രങ്ങൾ കാണാൻ തുടങ്ങിയ നമുക് അതുകൊണ്ട് തന്നെ ഈ വിഭാഗം തീരെ ഇഷ്ടമാവാൻ വഴിയില്ല...

ഒരു വട്ടം കണ്ടു മറക്കാം..

No comments:

Post a Comment