Saturday, December 14, 2019

Bigil(tamil)




"ഈ ചിത്രത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകും എന്നാലും രായപ്പൻ എന്നാ കഥാപാത്രത്തെ  കുറിച്ച് ഒറ്റ അഭിപ്രായം മാത്രേ ഉണ്ടാകു.. മരണ മാസ്... "

Atlee കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സ്പോർട്സ് ആക്ഷൻ ചിത്രത്തിൽ വിജയ് രായപ്പൻ -മൈക്കിൾ ബീഗിൾ എന്നി കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ബീഗിലിൻറെ കഥയാണ്.. രായപ്പൻ എന്നാ ഗുണ്ട അച്ഛന്റെ മകൻ ആയ അദ്ദേഹത്തിന് ഒരു പ്രത്യേക സാഹചര്യത്തിൽ  കൂട്ടുകാരൻ കതിർ പരിശീലിപ്പിക്കുന്ന പെൺ ഫുട്ബോൾ ടീമിനെ പരിശീലിപ്പികേണ്ടി വരുന്നതും, അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം All India Football Federation നിൽ നടക്കുന്ന ചതികുഴികൾക്കും അതിലുടെ എങ്ങനെ ആണ് അവിടത്തെ ആൾകാർ പാവപെട്ട അർഹത ഉള്ള  ആൾക്കാരെ പിന്തള്ളി അർഹത ഉള്ളതാ പൈസകാരെ മുന്പോട്ട് കൊണ്ടുവരുന്നതും എന്നും പറഞ്ഞു തരാൻ ശ്രമിക്കുന്നു...

വിജയിനെ കൂടാതെ നയൻതാര ഏഞ്ചൽ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജെ കെ ശർമ എന്നാ വില്ലൻ കഥാപാത്രത്തെ ജാക്കി ഷെറോഫ് അവതരിപ്പിച്ചു... കതിർ അതെ പേരിലുള്ള ഫുട്ബോൾ കോച്ച് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ ഇന്ദുജ രവിചന്ദ്രൻ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, രേബ മോണിക്ക ജോൺ, ഇന്ദ്രജ ശങ്കർ, ഗായത്രി റെഡി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

വിവേകിന്റെ വരികൾക്ക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ് വിതരണം നടത്തിയത്.. ഇതിലെ സിംഗപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം എല്ലാ പെണ്ണുങ്ങൾക്കും ആണ് ടീം ഡെഡിക്കേറ്റ് ചെയ്തത്... വിവേകിന്റെ വരികളിൽ പറഞ്ഞാൽ  "This is a woman anthem, dedicated to mother, sister, wife and all women in the world".. ഇത് കൂടാതെ വേറിത്തരം, ഉന്കാഗ എന്ന് തുടങ്ങുന്ന ഗാനങ്ങളും പ്രിയം തന്നെ.

G. K. Vishnu ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ruben ആയിരുന്നു.. AGS Entertainment ഇന്റെ ബന്നേറിൽ Kalpathi S. Aghoram, Kalpathi S. Ganesh, Kalpathi S. Suresh എന്നിവർ നിർമിച്ച ഈ ചിത്രം Screen Scene Media Entertainment ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയി... ഫ്രാൻസ് - യു കെ എന്നി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് ഇട്ട ഈ ചിത്രം മലയേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിളും വലിയ വിജയം ആണ്... ഫുട്ബോൾ സീനിലെ ചിലപ്പോൾ പോരായിമകൾ ഒഴിച്ചാൽ ഒരു മികച്ച അനുഭവം ആകുന്നു ഈ ചിത്രം..

വാൽകഷ്ണം:

"ബിഗിലെ ... കപ്പ്‌ മുഖ്യം ബിഗിലെ "

No comments:

Post a Comment