Monday, December 23, 2019

Unstoppable(korean)



Kim Min-ho കഥയെഴുതി സംവിധാനം ചെയ്ത ഈ South Korean crime action ചിത്രത്തിൽ Ma Dong-seok, Song Ji-hyo എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ചിത്രം പറയുന്നത് Dong-chul എന്നാ പഴയ ഒരു ഗ്യാങ്സ്റ്ററുടെ കഥയാണ്... തന്റെ ആയകാലത് നാടിനെ വിറപ്പിച്ചിരുന്നു എങ്കിലും അദേഹത്തിന്റെ ജീവിതത്തിലേക്കു  Ji-soo എന്നാ സുന്ദരിയായ ഭാര്യ വരുന്നതോട് കൂടെ അദ്ദേഹം അതെല്ലാം വിട്ടു ഒരു നല്ല ജീവിതം നയിച്ചുപോരുന്നു.... പക്ഷെ ഒരു ദിനം , Ji-soo യെ ആരോ കടത്തിക്കൊണ്ട് പോകുന്നതോട് കൂടെ ഡോങ് ആ പഴയ ജീവിതത്തിലേക് തിരികെ പോകേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

Dong-chul ആയി  Ma Dong-seok ഒരു പെട്ട പരാക് നടത്തിയപ്പോൾ,  പ്രയക്ഷകനെ  മുൾമുനയിൽ നിർത്തുന്ന പല സീന്സും ചിത്രത്തിൽ ഉണ്ട്... എന്നാ ഒരു സ്ക്രീൻ presence ആണ് ആ മനുഷ്യൻ... train to busan ആണ് അദേഹത്തിന്റെ ആദ്യം ഞാൻ കാണുന്ന ചിത്രം.. അതിൽ തന്നെ ഫാൻ ആയതും ആണ്. പിന്നേ Along with the Gods series,  The Gangster The Cop The Devil, Derailed, The Flu എന്നിങ്ങനെ പല ചിത്രങ്ങളും അങ്ങേരുടേതായി കണ്ടു...എല്ലാം ഒന്നിലൊന്നു കിഡ്‌ലോ കിടിലം....  ഇദ്ദേഹത്തെ കൂടാതെ Kim Sung-oh യുടെ  Ki-tae യുടെ വില്ലൻ വേഷവും Song Ji-hyo യുടെ Ji-soo എന്നാ ഭാര്യ വേഷവും മികച്ചത് തന്നെ...

Plusmedia Ent., B.A. Entertainment,  എന്നിവരുടെ ബന്നേറിൽ Park Joon-shik നിർമിച്ച ഈ ചിത്രം Showbox ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും ഭേദപ്പെട്ട പ്രകടനം നടത്തി.... പഴ്സണലി ചിത്രം എന്നിക് ഭയങ്കര ഇഷ്ട്ടമായി.... ഒരു ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് തീർച്ചയായും കണ്ടു നോകാം...കിക്കിടു പടം...

No comments:

Post a Comment