"നമ്മളുടെ നാട്ടിലൊക്കെ പണ്ട് ഫ്ലെക്സ് ഒക്കെ വരുന്നതിനു മുൻപ് ഒരു കൂട്ടം ആൾകാർ ജീവിച്ചിരുന്നു.. തങ്ങളുടെ കൈ കൊണ്ട് ബോർഡുകളിലും ചുമരുകളിലും മായാജാലം കാണിച്ചവർ... ഈ ചിത്രം അവരിൽ ഒരാളുടെ കഥയാണ്... "
അൻവർ സാദിഖ് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അപർണ ദാസ്, ദീപക് പറമ്പൊൾ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി...
ചിത്രം പറയുന്നത് മനോഹരന്റെ കഥയാണ്... മനു എന്ന് എല്ലാരും വിളിക്കുന്ന അയാൾ നാട്ടിൽ പോസ്റ്ററുകളിൽ മറ്റും വരച്ചു ജീവിച്ചു പോകുന്നു... തന്റെ ജോലി കാരണം കല്യാണം മുടങ്ങി പോകുന്ന മനുവിന്റെ ജീവിതത്തിലേക്ക അദ്ദേഹത്തിന്റെ പഴയ കൂട്ടുകാരൻ രാഹുൽ ഒരു ഇടുത്തി പോലെ വന്നു ഒരു ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് തുടങ്ങുന്നതും, അതിനിടെ അവൻ ശ്രീജ എന്നാ പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അതിനിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
മനോഹരൻ എന്നാ മനു ആയിരുന്നു വിനീത് ശ്രീനിവാസന്റെ മനോഹരമായ അഭിനയം തന്നെ ആണ് ചിത്രത്തിന്റെ കാതൽ... ശ്രീജ ആയി എത്തുന്ന അപർണ ദാസും, രാഹുൽ എന്നാ ചെറിയ വില്ലത്തം നിറഞ്ഞ കഥാപാത്രം ആയിരുന്നു ദീപക്കും അവരുടെ റോൾ ഭംഗിയാക്കി... ഇവരെ കൂടാതെ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ഡൽഹി ഗണേഷ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പുകുന്നു..
ജോയ് പോളിന്റെ വരികൾക്ക് സഞ്ജീവ് തോമസ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിൻ ജേക്കബും എഡിറ്റിംഗ് നിധിൻ രാജ് ആരോളും ആണ്.. chakkalakal films ഇന്റെ ബന്നേറിൽ jose chakkalakal, സുനിൽ ഏ കെ എന്നിവർ നിർമിച്ച ഈ ചിത്രം സെഞ്ച്വറി ഫിലംസ് ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി... ശരിക്കും ഒരു മനോഹരമായ അനുഭവം....
വാൽകഷ്ണം:
"Complex" അല്ല "Compolex"

No comments:
Post a Comment