Tuesday, December 3, 2019

Horns(english)



Joe Hill's ഇന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി Keith Bunin ഇന്റെ തിരക്കഥയിൽ Alexandre Aja സംവിധാനം  ചെയ്ത ഈ Canadian-American dark fantasy horror ചിത്രത്തിൽ Daniel Radcliffe, Juno Temple, Joe Anderson എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് ഇഗ്നെസിസ് പെരിഷ് എന്നാ എഗ് ഇന്റെ കഥയാണ്.. തന്റെ ഗേൾഫ്രണ്ട്  മെറിനിനെ റേപ്പ് ചെയ്തു കൊന്ന കുറ്റത്തിന് അറസ്റ്റിൽ ആവുന്ന അവനെ കോടതി പിന്നീട് വെറുതെ വിട്ടെങ്കിലും നാട്ടുകാർ വെറുതെ വിട്ടില്ല...മെറിന്റെ അച്ഛനും അവനെ കൊലപാതകി ആക്കി എന്നു അറിയുന്ന അവൻ അന്ന് രാത്രി കുടിച്ചു ലക്കുകെട്ട് ഉറങ്ങുന്നു. പക്ഷെ ആ രാത്രി ഒരു വിചിത്ര സംഭവം നടക്കുകയും രാവിലെ ഉറങ്ങിഎഴുനെല്കുന്ന എഗ് തന്റെ തലയിൽ കൊമ്പ് മുളകുന്നത് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..എന്താന്ന് ആ കൊമ്പ്? ആരാണ് ശരിക്കും കൊലയാളി? എന്തിനു അത് ചെയ്തു?   ഇതിനുള്ള ഉത്തരം ആണ് ഈ ചിത്രം...

എഗ് ആയി Daniel Radcliffe എത്തിയ ചിത്രത്തിൽ Merrin Williams ആയി Juno Temple ഉം എത്തി.. എഗ് ഇന്റെ കൂട്ടുകാർ Lee Tourneau, Terry Perrish, എന്നി കഥാപാത്രങ്ങൾ Max Minghella, Joe Anderson എന്നിവർ നിര്വഹിച്ചപ്പോൾ ഇവരെ കൂടാതെ Kelli Garner, James Remar, Kathleen Quinlan എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

2013 യിലെ Toronto International Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Baxter ഉം ഛായാഗ്രഹണം Frederick Elmes ഉം നിർവഹിക്കുന്നു... Robin Coudert ഇന്റെ താണ് സംഗീതം...

Red Granite Pictures, Mandalay Pictures എന്നിവരുടെ ബന്നേറിൽ Alexandre Aja, Riza Aziz, Joey McFarland, Cathy Schulman, Joe Hill എന്നിവർ നിർമിച്ച ഈ ചിത്രം Dimension Films, RADiUS-TWC എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ശോഭിച്ചില്ല... ഹോർറോർ ഫാന്റസി ഇഷ്ടമുള്ളവർക് ഒരു വട്ടം കണ്ടു നോകാം..ഒരു ആവറേജ് അനുഭവം

No comments:

Post a Comment