Friday, December 20, 2019

Android kunjappan version 5.25



"തന്റെ അച്ഛൻ ഭാസകര പൊതുവാളെ  നോക്കാൻ ആണ് സുബ്രമണ്യൻ ആ റോബോട്ട് വീട്ടിൽ കൊണ്ടുവന്നത്... പക്ഷെ അത് ഭാസ്‍കറിന്റെ ജീവിതത്തെ മാറ്റിമറിച്ചത് വളരെ പെട്ടന്നായിരുന്നു....

നവാഗതൻ Ratheesh Balakrishnan Poduval കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം sci-fi ഡ്രാമ കോമഡി ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ, Kendy Zirdo എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ഭാസകര പുതുവാളും മകൻ സുബ്രമണ്യന്റെയും കഥയാണ്...എന്നും മകൻ തന്റെ ഒപ്പം വേണം എന്ന് വാശിയുള്ള പൊതുവാളുടെ വാക് ധിക്കരിച്ചു നാട് വിട്ടു പോകുന്ന സുബ്ബു അവിടെ വച്ചു ഹിറ്റോമി എന്നാ പെൺകുട്ടിയെ ഇഷ്ട്ടപെട്ടു പ്രണയത്തിൽ ആകുന്നു... അവിടെ തന്നെ താമസം ആകാൻ തീരുമാനിക്കുന്ന അദ്ദേഹത്തിന് അവിടെ ഹിറ്റോമിയുടെ അച്ഛനെ നോക്കാൻ വെച്ച റോബോട്ട് കാണാൻ കാരണം ആകുകയും അത് നാട്ടിൽ അച്ഛനെ നോക്കാൻ എത്തിക്കുന്നതോട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

ഭാസകര പൊതുവാൾ ആയി സുരാജേട്ടന്റെ മറ്റൊരു മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്.... മകൻ നാട് വിടാൻ തീരുമാനിക്കുമ്പോഴും, ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് തന്നെ സ്നേഹിക്കാൻ സ്വന്തം മകൻ അല്ല ആ ഇരുമ്പ് കഷ്ണം മാത്രേ ഉള്ളു എന്ന് സത്യം മനസിലാകുന്നതോട് കുടി അദ്ദേഹത്തിന്റെ ഉള്ളിൽ വന്ന മാറ്റങ്ങളും എല്ലാം ശരിക്കും ഞെട്ടിച്ചു... ഒരു ഇടതു പൊതുവാൾ മകനോട് പറയുന്നുണ്ട് "നീ ഒക്കെ ഞാൻ എന്തെകിലും ഉച്ചത്തിൽ പറഞ്ഞാൽ എന്നെ ചീത്ത വിളിച്ചു എന്ന് പറയും... ദേ അവനുണ്ടല്ലോ എന്നോട് ഒന്നും പറയാതെ ഞാൻ പറയുന്നത് പോലെ അനുസരിക്കും " അതുപോലെ,  കുഞ്ഞപ്പന് ജാതകം എഴുതി, ഡ്രസ്സ്‌ തയ്ച്ചു കൊടുക്കത്തും,  അവസാന രംഗത്ത് മകന്റെ ബൈക്കിന്റെ പുറകിൽ ഇരുന്ന പോകുന്ന സമയത്ത് "കുഞ്ഞാപ്പാ " എന്നാ വിളിക്കുന്ന ആ ഒരു സീൻ മതി ഭാസ്കര പൊതുവാളിന് ആരായിരുന്നു ആ റോബോട്ട് എന്ന് നമ്മക് മനസിലാക്കി തരാൻ... ഈ കഥാപാത്രം എന്നും ഓർക്കപെടും എന്നതിൽ ഓരോ സംശയവും വേണ്ട... ചിലപ്പോൾ വേറെ ഒരു നാഷണൽ അവാർഡ് അദേഹത്തിന്റെ വീട്ടിൽ എത്തിയാലും ഞെട്ടേണ്ട...

പിന്നീട് മകൻ ആയി എത്തിയ സൗബിൻ ഇക്ക... ഓരോ ചിത്രത്തിലും വീണ്ടും വീണ്ടും അദ്‌ഭുദങ്ങൾ സൃഷ്ടിക്കുന്ന സുരാജേട്ടനെ പോലെയുള്ള മറ്റൊരു മലയാള നടൻ.. സുബ്ബു എന്നാ കഥാപാത്രവും എന്നും ഓര്മിക്കപ്പെടേണ്ടത് തന്നെ... അച്ഛനെ കൂടുതൽ സ്നേഹിക്കുന്ന പക്ഷെ സ്വന്തം നിസ്സഹായ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് മനസിലാകാതെ നിൽക്കുന്ന സുബ്ബു ചിലപ്പോൾ നമ്മളിൽ തന്നെ കാണും... ഒരു ഇടത് സുബ്ബു തന്റെ കൂട്ടുകാരി/ഭാര്യ ആയ ഹിറ്റോമിയോട് പറയുന്നുണ്ട് "അച്ഛന് ഞാനും ആ റോബോട്ടും തമ്മിലുള്ള വ്യത്യാസം മനസിലാവാതെ ആയി" എന്ന്... അത് തന്നെ ആയിരിക്കണം സംവിധായകൻ നമ്മൾ പ്രയക്ഷകരോടും സംവദിക്കാൻ ശ്രമിക്കുന്നത്... ഈ യുഗത്തിൽ എല്ലാം റോബോട്ട് ചെയ്യുന്നത് കൊണ്ട് ചിലപ്പോൾ നമ്മള്ളും ഇത് പോലെ മനുഷ്യനും റോബോട്ടും തമ്മിലുള്ള അന്തരം മനസിലാകാൻ വിഷമിക്കുന്നില്ലേ?

റോബോ കുഞ്ഞപ്പനും  ഉം ഒരു മികച്ച കഥാപാത്രം തന്നെ... പൊതുവാളിന്റെ ചോദ്യത്തിന് കുഞ്ഞപ്പൻ പറഞ്ഞ  "എന്നെ ഭാസ്കരനെ സഹായിക്കാൻ ആണ് ഉണ്ടാക്കിയത് എന്നിക് വികാരങ്ങൾ ഇല്ലാ " എന്നാ ഉത്തരം നമ്മൾ പ്രയക്ഷകരോട് സംവിധായകന് പറയേണ്ട എല്ലാം ഉണ്ട്... ഹിറ്റോമി ആയി എത്തിയ Kendy Zirdo യും തനറെ വേഷം അതിഗംഭീരം ആക്കി..ഇവരെ കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, ശിവദാസ് കണ്ണൂർ, രജീഷ് മാധവൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

സനു ജോൺ വര്ഗീസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിപാലും ആയിരുന്നു.. .moonshot entertainment ഇന്റെ ബന്നേറിൽ Santhosh T. Kuruvilla നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും ചെയ്തത്.... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീരം അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...ഒരു മികച്ച അനുഭവം......

No comments:

Post a Comment