Saturday, December 21, 2019

Laal kaptaan(hindi)



"ആദ്മി കെ പൈദാ ഹൊതെ ഹി കാൽ അപ്പനെ ഭൈസേ പർ ചൽ പടതാ ഹേയ് ഉസെ വാപസ് ലേ ആനെ.. ആദ്മി കി ജിന്ദ്ഗി ഉത്നി ജിതനാ സമയ ഉസ് ഭൈസ് കോ ലഗാ ഉസ് തക് പഹുഞ്ചനെ... കാൽ സബ് ഖാ ജായേഗാ.. ആകാശ്, പാതാൾ, ദേവതാ, ബ്രഹ്‌മാണ്ഡ.. സബ് ഖത്തം ഹോ ജായേഗാ.. മഹാദേവ് കി താണ്ഡവ് മേം... ഫിർ ഏക് ബാർ ജനം ലെനെ കെ ലിയേ.. ഫിർ ഏക് ബാർ മർനെ കെ ലിയേ... ജീവൻ... മരണ് .. യെ ജീവൻ മരണ് കാ ഫെർ യു ഹി ചലത രഹേഗാ... ആദ്മി ഗോലു കാ ബേയിൽ ഇസ് ചക്കർ വിദ്യ മെ യും ഹി പിസ്ത രഹേഗാ... യഹി ഹേയ് തുമഹാരാ ഇതിഹാസ്... യഹി കല് ഥാ.. യഹി ആജ് ഹേ ഔർ യഹി കൽ ഹോഗാ.. "

Deepak Venkateshan ഇന്റെ കഥയ്ക് അദ്ദേഹവും Navdeep Singh ഉം കൂടെ തിരക്കഥ രചിച്ചു Navdeep Singh സംവിധാനം ചെയ്ത ഈ Hindi-language epic action drama ചിത്രത്തിൽ Saif Ali Khan, Manav Vij, Zoya Hussain, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗോസായിന്റെ കഥയാണ്... ബ്രിട്ടീഷ് രാജ്യം ഭരിക്കുന്ന കാലത്താണ് ചിത്രം നടക്കുന്നത്.. പതിനെട്ടാം നൂറ്റാണ്ടിൽ തന്റെ റാണിയെയും പടയെയും തട്ടിയെടുത്തു മാറാത്ത സാമ്രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിച്ചു രക്ഷപെട്ട രഹമേത് ഖാൻ എന്നാ തന്റെ ആജന്മ ശത്രുവിനെ തേടിയുള്ള ഗോസായിന്റെ യാത്ര പറയുന്ന ചിത്രം പിന്നീട് അദ്ദേഹം ഒരു വിധവയെ കണ്ടുമുട്ടുന്നതും അങ്ങനെ അവരെയും തന്റെ കൂടെ കൂടി ഗോസ്സയിൻ തന്റെ ലക്ഷ്യം തേടി യാത്ര തിരിക്കുന്നതും ആണ് കഥാസാരം...അദ്ദേഹത്തിന് രഹമേത് ഖാനെ കണ്ടുപിടിക്കാൻ പറ്റുമോ? ആരായിരുന്നു ശരിക്കും ഇയാൾ?  എന്നൊക്കെയാണ് ചിത്രം നമ്മളോട് പറഞ്ഞു തരുന്നത്... അവസാനം വന്ന ട്വിസ്റ്റ്‌ ശരിക്കും ഞെട്ടി....

ഗോസ്സയിൻ ആയി സൈഫ് അലി ഖാനിന്റെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... രഹമേത് ഖാൻ എന്നാ വില്ലൻ ആയി Manav Vij ഉം വിധവ ആയി Zoya Hussain ഉം അവരുടെ റോൾ ഭംഗി ആക്കി... ഇവരെ കൂടാതെ Deepak Dobriyal, Simone Singh, Saurabh Sachdeva എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയപ്പോൾ  Neeraj Kabi, Sonakshi Sinha എന്നിവർ ഗസ്റ്റ് ആയും ചിത്രത്തിൽ എത്തുന്നു....

Saurabh Jain, Puneet Sharma, Sahib എന്നിവരുടെ വരികൾക്ക് Samira Koppikar ഈണമിട്ട ഇതിലെ ഗാനങ്ങൾ Eros Music ആണ് വിതരണം നടത്തിയത്..... ചിത്രത്തിന്റെ ബി ജി എം Benedict Taylor, Naren Chandavarkar എന്നിവരായിരുന്നു... ചിത്രത്തിന്റെ സോൾ അതിൽ ഉണ്ട്... Shanker Raman ഇന്റെ ഛായാഗ്രഹണവും Jabeen Merchant ഇന്റെ എഡിറ്റിംഗും മികച്ചത് തന്നെ....

Eros International, Colour Yellow Productions എന്നിവരുടെ ബന്നേറിൽ Anand L. Rai, Sunil Lulla എന്നിവർ നിർമിച്ച ചിത്രം Eros International ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ അധികം ശോഭിച്ചില്ല...എന്നിരുന്നാലും സൈഫിന്റെ പ്രകടനം കാണാൻ തീർച്ചയായും ഒരു വട്ടം കാണാം... ഒരു good attempt..

No comments:

Post a Comment