Manish Gupta യുടെ കഥയ്ക് Ajay Bahl സംവിധാനം നിർവഹിച്ച ഈ ഹിന്ദി കോർട്ട്റൂം ഡ്രാമ ഇന്ത്യൻ പീനൽ കോഡ്ലോ ഇന്റെ സെക്ഷൻ 375 യിനെ ആസ്പദമാക്കി എടുത്തതാണ്....
അഞ്ജലി ധങ്ങളെ എന്നാ coustume designer രോഹൻ ഖുറാനെ എന്നാ ഡിറക്ടറിന് എതിരെ റേപ്പ് കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിൽ അയക്കുന്നു.. താൻ അവളുടെ സമ്മതത്തോടെയാണ് അവളെ പ്രാപിച്ചത് എന്നും അത് അവൾ സ്വന്തം ഉന്നതിക്ക് വേണ്ടി തന്നെ കരു ആക്കി റേപ്പ് ആക്കി മാറ്റിയതാണ് എന്നും അദ്ദേഹം തീർത്തു പറയുന്നു... അതിനിടെ അദ്ദേഹത്തെ രക്ഷിക്കാൻ ഹൈ കോർട്ടിൽ Tarun Saluja എന്നാ ക്രിമിനൽ അഡ്വക്കേറ്റ് തയ്യാർ ആകുന്നതും അതിലുടെ അന്ന് ആ രാത്രി അവിടെ നടന്ന സംഭവങ്ങളുടെ ചുരുളഴിയുന്നതും ആണ് കഥാസാരം...
Tarun Saluja ആയി അക്ഷയ് ഖന്ന എത്തിയ ചിത്രത്തിൽ Richa Chadda ഹിറാൾ ഗാന്ധി എന്നാ തരുണിന്റെ ഡിഫെൻസ് ആയി എത്തി.. അഞ്ജലി ധങ്ങളെ എന്നാ കഥാപാത്രം ആയി മീര ചോപ്ര എത്തിയപ്പോൾ രോഹൻ ആയി രാഹുൽ ഭട്ടും തന്റെ സാന്നിധ്യം മികച്ചതാക്കി... ഇവരെ കൂടാതെ സന്ധ്യ മൃദുൽ, കിഷോർ കദം, കൃതിക ദേശായ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
Clinton Cerejo സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Sudhir K. Chaudhary ഉം എഡിറ്റിംഗ് Praveen Angre ഉം ആയിരുന്നു.... Panorama Studios,T-Series എന്നിവരുടെ ബന്നേറിൽ Kumar Mangat Pathak, Abhishek Pathak, SCIPL എന്നിവർ നിർമിച്ച ചിത്രം Panorama Studios, PVR Pictures, Anand Pandit Motion Pictures എന്നിവർ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആയിരുന്നു..... Singapore South Asian International Film Festival (SgSAIFF) യിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഇനി മുതൽ എന്റെ ഇഷ്ട ചിത്രങ്ങളിൽ തന്നെ ഉണ്ടാകും....
വാൽകഷ്ണം:
Law is a fact, Justice is abstract

No comments:
Post a Comment