Bhuvan Nullan കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സോമ്പി ചിത്രത്തിൽ യോഗി ബാബു യാഷിഖാ ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി..
ചിത്രം പറയുന്നത് കുറച്ചു കൂട്ടുകാരുടെ കഥയാണ്... കുറെ ഏറെ പ്രശ്നങ്ങൾ ഉള്ള അവർ അതിൽ നിന്നും മോചനം നേടാൻ ഒരു യാത്ര പോകുന്നതും അതിനിടെ ഒരു റിസോർട്ടിൽ തങ്ങുന്ന അവർ ഐശ്വര്യ എന്നാ പെൺകുട്ടിയെയും പിസ്റ്റൾ രാജ് എന്നാ ഒരു ഡോണിനെയും കണ്ടുമുട്ടുന്നു.. പിസ്റ്റോളുമായി ഒരു പ്രശനത്തിൽ അവർ പെടുന്നെകിലും ആ റിസോർട്ടിൽ സോമ്പി അറ്റാക്ക് വരുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
പിസ്റ്റൾ രാജ് ആയി യോഗി ബാബു എത്തിയ ചിത്രത്തിൽ ഐശ്വര്യ ആയി യാഷിക ആനന്ദും എത്തി... ഇവരെ കൂടാതെ മനോബല, ഗോപി, ജോൺ വിജയ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Vishushri K ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dinesh Ponraj ഉം സംഗീതം Premgi Amaren ഉം ആയിരുന്നു... S3 Pictures ഇന്റെ ബാനറിൽ Vasanth Mahalingam, V. Muthukumar എന്നിവർ നിർമിച്ച ചിത്രം Lahari Music, T-Series എന്നി പ്രൊഡക്ഷൻ കമ്പനികൾ ഒന്നിച്ചാണ് നിർവഹിച്ചത്.... വെറുതെ ഒരു വട്ടം കാണാം

No comments:
Post a Comment