Sunday, December 1, 2019

Veeram



William Shakespeare ഇന്റെ  Macbeth ഇനെ ആധാരമാക്കി Jayaraj, Dr. Gokulnath Ammanathil, Mary Ryan എന്നിവർ തിരക്കഥ രചിച്ചു Jayaraj സംവിധാനം ചെയ്ത ഈ ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രം അദേഹത്തിന്റെ നവരസ സീരിസിന്റെ അഞ്ചാം ചിത്രം ആണ്....

നമ്മൾ വർഷങ്ങൾക് മുൻപ് കേട്ട ഒരു ചന്തുവിന്റെ കഥയുണ്ട്... അവിടെ ആ കഥയിൽ ചന്തു ചതിയൻ ആയിരുന്നില്ല... പക്ഷെ ജയരാജിന്റെ ചന്തു ശരിക്കും ചതിയൻ ആണ്.. ഒരു അശരീരി കേട്, ഒരു പെണ്ണിന്റെ വാക്ക് സാമർത്യത്തിൽ രാജ്യം ഭരിക്കാൻ ചതിയൻ ആയ ചന്തുവിന്റെ കഥ..

ചിത്രം തുടങ്ങുന്നത് ചന്തുവും അദ്ദേഹത്തിന്റെ കൂട്ടുകാരൻ കേളുവിൽനിന്നും ആണ്.. ഒരു യുദ്ധം ജയിച്ചു തിരിച്ചു വരുന്ന അവർ  ഒരു ദുർമന്ത്രവാദിയെ പരിചയപ്പെടുന്നു.. അവിടെ വച്ചു അവരുടെ കയ്യിൽ ഉള്ള ഒരു ആത്മാവ് ചന്തുവേ അടുത്ത സൈന്യാധിപന്‍ എന്ന് വിശേഷിപ്പിക്കുന്നു.. ആദ്യം അത്ര കാര്യം ആയി എടുത്തില്ലെങ്കിലും നാട്ടിൽ എത്തിയ അദ്ദേഹം ആ പ്രവചനം ഫലിച്ചു എന്ന് അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ തിരികെ അവിടെ എത്തുന്നതും അതിനിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

ചന്തു ആയി Kunal Kapoor എത്തിയ ചിത്രത്തിൽ Shivajith Padmanabhan ആരോമൽ ചേകവർ ആയും Himarsha Venkatsamy ഉണ്ണിയാർച്ച ആയും എത്തി... ഇവരെ കൂടാതെ സതീഷ് മേനോൻ, അഷ്‌റഫ്‌ ഗുരുക്കൾ, കേടാകി നാരായണൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Jeff Rona സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Appu N. Bhattathiri യും ഛായാഗ്രഹണം S. Kumar ഉം  നിർവഹിക്കുന്നു... Chandrakala Arts ഇന്റെ ബന്നേറിൽ Chandramohan D. Pillai
Pradeep Rajan എന്നിവർ നിർമിച്ച ചിത്രം ഡൽഹിയിലെ BRICS Film Festival യിൽ ആദ്യം പ്രദർശനം നടത്തുകയും പിന്നീട് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്തു..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം ആരംഭിച്ചെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.. പക്ഷെ ചിത്രത്തിലെ പല ഭാഗങ്ങളും കണ്ടു ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് വിചാരിച്ചു ഞാൻ ഞെട്ടി എന്നത് സത്യം...ശരിക്കും പല ഫ്രെയിംസും ഓരോ സ്ക്രീന്ഷോട് ആയി വെക്കാൻ ഉള്ളത് ഉണ്ടായിരുന്നു... അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഛായാഗ്രഹണം ശരിക്കും ഒരു ചെറിയ ഹോളിവുഡ് ചിത്രത്തിൽ കണ്ട അനുഭവം കിട്ടി അവിടെ.... ഒരു മികച്ച അനുഭവം...ഇനി ഒരു മലയാള സിനിമ ഒരു ഓസ്കാർ ഒഫീഷ്യൽ എൻട്രി/ നോമിനേഷൻ പട്ടികയിൽ വരാൻ ചാൻസ് ഉണ്ടെങ്കിൽ അത് താങ്കളുടെ ഒരു ചിത്രം ആവട്ടെ എന്ന് ആശംസിക്കുന്നു... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണു... ചിലപ്പോൾ നിങ്ങൾക്കും ഒരു മലയാള ചിത്രത്തിൽ നിന്നും കിട്ടുന്ന പുതു അനുഭൂതി ആയിരിക്കും...

No comments:

Post a Comment