Guy Busick,R. Christopher Murphy എന്നിവരുടെ കഥയകും തിരക്കഥയ്ക്കും Matt Bettinelli-Olpin, Tyler Gillett എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ബ്ലാക്ക് കോമഡി ഹോർറോ ത്രില്ലെർ ചിത്രത്തിൽ Samara Weaving പ്രധാന കഥാപാത്രം ആയി എത്തി...
ചിത്രം പറയുന്നത് ഗ്രേസിന്റെ എന്നാ പുതുപെണ്ണിന്റെ കഥയാണ്... അലക്സ് എന്നാ അവരുടെ ഭർത്താവിന്റെ Le Domas കുടുംബത്തിലേക്ക് വരുന്ന അവളുടെ ജീവിതത്തിൽ ആ കല്യാണ രാത്രി നടക്കുന്ന സംഭവങ്ങളിലേക് വിരൽ ചൂണ്ടുന്ന ചിത്രം ഒരു വിയലിൻസ് നിറഞ്ഞ ഭീകര അന്തരീക്ഷത്തിലൂടെ ആണ് മുന്പോട്ട് പോകുന്നത്... അവിടെ ഉള്ള നിയമപ്രകാരം അവൾക് ഒരു അനുഷ്ഠാനം നടത്തേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾക്ക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....കുറച അധികം മനക്കട്ടി വേണം ചിത്രം കാണാൻ..
Samara Weaving ഇനെ കൂടാതെ Mark O'Brien ഗ്രസിന്റെ ഭർത്താവായ അലക്സ് ആയി എത്തിയാപ്പോൾ Adam Brody, Daniel Le Domas എന്നാ അലക്സിന്റെ സഹോദരനെ അവതരിപ്പിച്ചു... ഇവരെ കൂടാതെ Henry Czerny, Andie MacDowell, Nicky Guadagni എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
Brian Tyler ചിത്രത്തിന്റെ ആ ഭീകര മ്യൂസിക് ചെയ്തപ്പോൾ Brett Jutkiewicz ഇന്റെ ഛായാഗ്രഹണവും Terel Gibson ഇന്റെ എഡിറ്റിംഗും മികച്ചതായിരുന്നു.. Fantasia International Film Festival ഇൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം...
Mythology Entertainment, Vinson Films എന്നിവരുടെ ബന്നേറിൽ Tripp Vinson, James Vanderbilt, Willem Sherak, Bradley J. Fischer എന്നിവർ നിർമിച്ച ഈ ചിത്രം Fox Searchlight Pictures ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.. ഒരു മികച അനുഭവം.. ത്രില്ലെർ കാണാൻ ഇഷ്ടമുള്ളവർ തീർച്ചയായും കാണു...
വാൽകഷ്ണം :
Are you Ready or Not?

No comments:
Post a Comment