Sunday, December 1, 2019

Vikruthi



"ഞാൻ അടക്കം ഉള്ള എല്ലാവരും അറിഞ്ഞും അറിയാതെയും പലതും  സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌/ഷെയർ ചെയ്യാറുണ്ട്...അതിന്റെ അപ്പുറത്തെ ഭവിഷ്യത്തിനെ/അറ്റത്തെ ഒരു കൂട്ടത്തെ ഓർക്കാതെ.. ഈ ചിത്രം നമ്മൾക്ക് ഉള്ള മുന്നറിയിപ്പ് ആണ്.... "

കുറച്ചു കാലം മുൻപ് നമ്മൾ കൊച്ചി മെട്രോയിൽ ഒരാൾ കുടിച്ചു ലക് കേട്ടു കിടക്കുന്നു എന്നാ തലക്കെട്ടോടെ ഒരു വാർത്ത കേട്ടിരുന്നു.. സോഷ്യൽ മീഡിയയിൽ അതു പോസ്റ്റ്‌ ചെയ്തത്തിനു പിന്നാലെ അദ്ദേഹത്തെ മോശം ആയി ചിത്രീകരിച്ചു കൊണ്ട് പല പോസ്റ്റുകളും വരികയും, പക്ഷെ അദ്ദേഹം ഒരു മൂക്കനും ബധിരനും ആണ് എന്നും അയാൾ അന്ന് അനിയനെ കാണാൻ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് എന്നും പിന്നീട് തെളിഞ്ഞു..ഈ ഒരു കഥയെ ആസ്‍പദമാക്കി Ajeesh P. Thomas ഇന്റെ കഥയ്ക് നവാഗതൻ ആയ Emcy Joseph  സംവിധാനം നിർവഹിച്ച ചിത്രമാണ് "വികൃതി"

ചിത്രം പറയുന്നത് എൽദോയുടെ കഥയാണ്.. സംസാര ശേഷി ഇല്ലാത്ത അദ്ദേഹവും ഭാര്യയും രണ്ടു മക്കളോട് കൂടെയാണ് ജീവിച്ചു പോകുന്നത്... ഒരു ദിനം അദേഹത്തിന്റെ മകളെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുന്നു.. തിരിച്ചു വീട്ടിലേക് കൊച്ചി മെട്രോയിൽ കേറുന്ന അദ്ദേഹം ഒന്ന് രണ്ടു ദിനം ഉറങ്ങാൻ പറ്റാത്ത കാരണം അവിടെ ഉറങ്ങി വീഴുന്നതും അതിന്ടെ സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റ്‌ ചെയ്യുന്ന  സമീർ എന്നാ ഒരാളുടെ കടന്നുവരവ് അദ്ദേഹത്തിന്റെയും ആ പോസ്റ്റ്‌ ചെയ്ത സമീറിന്റെയും ജീവിതത്തിൽ നടത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ  ഇതിവൃത്തം...

എൽദോ ആയി സുരാജേട്ടന്റെ ഞെട്ടിക്കുന്ന പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ..സുരാജ് ഏട്ടനെ കൂടാതെ  സമീർ ആയി സൗബിൻ ഇക്കയും കട്ടയ്ക് ഒപ്പം നിന്നപ്പോൾ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളുടെ നിരയിലേക് തീർച്ചയായും ഈ ചിത്രം എടുത്തു വെക്കാം... ഇവരെ കൂടാതെ ബാബുരാജ് സീ ഐ സിജു വർക്കി, സുരഭി ലക്ഷ്മി എൽസി, സുധി കോപ്പ ബിനീഷ് എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

സന്തോഷ്‌ വർമയുടെ വരികൾക്ക് ബിജിബാൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ Manorama Music ആണ് വിതരണം നടത്തിയത്... Alby ഛായാഗ്രഹണവും Ayoob Khan എഡിറ്റിംഗും നിർവഹിക്കുന്നു... Cut 2 Create Pictures ഇന്റെ ബന്നേറിൽ A. D. Sreekumar, Ganesh Menon, Lakshmi Warrier എന്നിവർ നിർമിച്ച ചിത്രം Century Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.. ഒരു നല്ല അനുഭവം...

No comments:

Post a Comment