Monday, November 11, 2019

Pattabhiraman



"നമ്മൾ പുറത്ത് നിന്നും കഴിക്കുന്ന ഓരോ ഭക്ഷണ സാമഗ്രികളിലും എത്രപോരെ മായം ചേർന്നിട്ടുണ്ട് എന്ന് നമ്മൾ ഒരു തവണ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും ഈ ചിത്രം കാണു... നമ്മൾ ഒന്നുടെ ഒന്ന് ആലോചിക്കും "

Dinesh Pallath ഇന്റെ കഥയ്ക് അദ്ദേഹം സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രം Kannan Thamarakkulam ആണ് സംവിധാനം ചെയ്തത്... പട്ടാഭിരാമിൻ എന്നാ ടൈറ്റിൽ കഥാപാത്രം ആയി ജയറാമേട്ടൻ എത്തിയ ഈ ചിത്രം പറയുന്നതും ഈ ഒരു കഥയാണ്...

എല്ലാവരും മായം കലർത്താത്ത ഭക്ഷണം കഴിക്കണം എന്ന് നിർബന്ധം ഉള്ള പട്ടാഭിരാമന്റെ ജീവിതത്തിൽ നടക്കുന്ന സംഭവനകളിലേക് വിരൽ ചൂണ്ടിയ ഈ ചിത്രത്തിലൂടെ നമ്മൾ  അറിഞ്ഞും അറിയാതെയും കഴിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളും എങ്ങനെ ആണ് നമ്മളുടെ തന്നെ ജീവിതത്തിലെ തന്നെ ആരോഗ്യത്തിനു ഹാനികരം ആയി മാറുന്നു എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം...

ജയറാമേട്ടനെ കൂടാതെ ജയപ്രകാശ്  കെ.ആർ.കെ എന്നാ വില്ലൻ  കഥാപാത്രതെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ഇവരെ കൂടാതെ ഷീലു അബ്രഹാം, ജയപ്രകാശ്, ധർമ്മജന് എന്നിവർ മറ്റു പ്രധാനകഥാപാതങ്ങളെ അവതരിപ്പിച്ചു....

Ravi Chandran ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Ranjith K.R നിര്വഹിച്ചപ്പോൾ Sanand George, M. Jayachandran എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം....
Kaithapram, Murukan Kattakada എന്നിവർ ചേർന്നു ഗാനങ്ങൾക്  വരികൾ എഴുതിയപ്പോൾ Millennium Audios ആണ് അവ വിതരണം നടത്തിയത്..

 Abaam Movies ഇന്റെ ബന്നേറിൽ Abraham Mathew നിർമിച്ച ഈ ചിത്രം അവർ തന്നെയാണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം കാഴ്ചവെച്ചു എന്നാണ് അറിവ്.... ഒരു മികച അനുഭവം...

No comments:

Post a Comment