Kathir കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ റൊമാൻസ് ചിത്രത്തിൽ അബ്ബാസ്, വിനീത്, തബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് അരുൺ-കാർത്തിക്-ദിവ്യ എന്നിവരുടെ കഥയാണ്.... പഞ്ചിയപ്പ-ലോയല്ലാ എന്നി കോളേജുകളിൽ പഠിച്ചുകൊണ്ട് നിൽക്കുന്ന അരുണും-കാർത്തിക്കും ആദ്യം ഒടക്കുമെങ്കിലും പിന്നീട് നല്ലൊരു ഫ്രണ്ട്ഷിപ്പ് അവർ തമ്മിൽ ഉടലെടുക്കുന്നു... അതിനിടെ അവരുടെ ജീവിതത്തിലേക് ദിവ്യ എന്നാ പെൺകുട്ടിയുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
അരുൺ ആയി അബ്ബാസ് എത്തിയപ്പോൾ കാർത്തിക് ആയി വിനീതും ദിവ്യ ആയി തബുവും എത്തി.. ഇവരെ കൂടാതെ എസ് പി ബാലസുബ്രഹ്മണ്യം, ശ്രീവിദ്യ, വടിവേലു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
വാലിയുടെ വരികൾക്ക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റ് ആണ്... ഇതിലെ ഫ്രണ്ട്ഷിപ്പ് സോങ് ആയ മുസ്തഫ-മുസ്തഫ, കല്ലൂരി സാലായ് കൂടാതെ മറ്റു എല്ലാ ഗാനങ്ങളും ഇന്നും എൻറെ പ്രിയ ഗാനങ്ങളിൽ മുൻപന്തിയിൽ ഉള്ള ഗാനങ്ങൾ ആണ്... ഹിന്ദി- തെലുഗു ഭാഷകളിലും പുറത്തിറങ്ങിയ ഇതിലെ ഗാനങ്ങൾ അവിടെ പി കെ മിശ്ര -.മെഹ്ബൂബ് കോട്ടവാല എന്നിവർ ചേർന്നു ആയിരുന്നു... Alaiosai, Big B, Magnasound എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം ചെയ്തത്...
K. V. Anand ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് V. T. Vijayan, B. Lenin എന്നിവർ ചേർന്നാണ് നിർവഹിച്ചത്.. Gentleman Film International ഇന്റെ ബന്നേറിൽ K. T. Kunjumon നിർമിച്ച ഈ ചിത്രം അവർ തന്നെ വിതരണം ഏറ്റടുത്തു...
റഹ്മാൻ ജി ക് Best Music Director യുടെ ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയപ്പോൾ ആ സമയത്തെ ബോക്സ് ഓഫീസിൽ ചിത്രം വലിയ വിജയം ആയിരുന്നു... എന്റെ ഇഷ്ട ചിത്രങ്ങൾ ഒന്ന്...
വാൽകഷ്ണം :
"FRIENDSHIP LASTS FOREVER"

No comments:
Post a Comment