Sunday, November 10, 2019

Jellikettu



"ഈ ലോകത്തിലെ ഏറ്റവും ക്രൂര  മൃഗം ഏതാണ്? അതെ അത്  നമ്മൾ  മനുഷ്യർ തന്നെ.. വേറൊരു തരത്തിൽ പറഞ്ഞാൽ ഈ ലോകത്തു ഇപ്പോൾ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരത്തിനു ചെറിയൊരു നൂൽപാലത്തിന്റെ ശക്തി മാത്രേ ബാക്കിയുള്ളു "

ആർ ജയകുമാർ, ഹരീഷ് എസ് എന്നിവർ കഥയും തിരക്കഥയും രചിച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധനം ചെയ്ത ഈ ചിത്രം പറയുന്നതും അങ്ങനെ ഉള്ള ഒരു അല്ല കുറച്ചു പോത്തുകളുടെ കഥയാണ്... ഒരു നാല്കാലിയും കുറെ ഇരുകാലികളും...

ചിത്രം നടക്കുന്നത് കാട് നിറഞ്ഞ ഒരു ഗ്രാമത്തിൽ ആണ്....അധികം ആൾകാർ ഒന്നും താമസം ഇലാത്ത ആ ഗ്രാമത്തിലേക് വെട്ടാൻ ഒരു പോത്തിനെ കൊണ്ടുവരുന്നതും അതിനിടെ അത് അവിടെ നിന്നും രക്ഷെപ്പടുന്നതോട് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ആന്റണി എന്നാ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ആയി ആന്റണി വര്ഗീസ് എത്തിയ ചിത്രത്തിൽ കുട്ടച്ചൻ എന്നാ വേട്ടക്കാരൻ കഥാപാത്രത്തെ സാബുമോൻ അവതരിപ്പിച്ചു... ഈ ചിത്രത്തിലെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങൾ ഇവർ രണ്ടും തന്നെ...രണ്ടു പേരും പ്രത്യേകിച്ച് സാബുമോൻ ശരിക്കും ഞെട്ടിച്ചു... ഒരു വില്ലൻ/നായകൻ കഥാപാത്രം അദ്ദേഹം ശരിക്കും അതിഗംഭീരം ആയി തന്നെ കൈകാര്യം ചെയ്തപ്പോൾ കാലൻ വർക്കി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ചെമ്പനും സാന്റി ബാലചന്ദ്രൻ സോഫി എന്നാ കഥാപാത്രം ആയും എത്തി....

പ്രശാന്ത് പിള്ള സംഗീതവും ബി ജി എം ഉം നിർവഹിച്ച ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് ദീപു ജോസഫ് ആയിരുന്നു. മൂന്ന് വിഭാഗങ്ങളും ഒന്നിലൊന്നു അതിഗംഭീരം ആയിരുന്നു.. പ്രത്യേകിച്ച് ഛായാഗ്രഹണം ഒന്നും പറയാൻ ഇല്ലാ...അവസാനത്തെ പതിനച്ചു മിനിറ്റ് മതി ആ വിഭാഗത്തിന്റെ റേഞ്ച് മനസിലാക്കാൻ... അത്രെയും മനോഹരം... ഇവരെ കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാന്  Ronex Xavier ആർട്ട്‌ ഡയറക്ടർ ഗോകുൽ ദാസ് അവരും അവരുടെ റോൾസ് അതിഭംഗിയായി ചെയ്തു....

ഇതിലൊക്കെ അപ്പുറം അല്ലെങ്കിൽ അതുക്കും മേലെ ചിത്രത്തിന്റെ മുഴുവൻ ശ്രദ്ധ ആ ചിത്രത്തിലേക് കൊണ്ടുഎത്തിക്കാൻ തക്ക wild sound design work ചെയ്ത Rangeenath Ravee യുടെ പരിശ്രമത്തിനും നിറഞ്ഞ കൈയടികൾ... ജി ജി ജീ ജി ജീ ജി ആ സൗണ്ട് ഇപ്പോഴും ചെവിയിൽ മുഴങ്ങി കിടക്കുന്നു...

Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം പിന്നീട് Busan film festival, dharamashala film festival എന്നിവിടങ്ങളിലും നിറകൈയടികളോടെ പ്രദർശനം നടത്തി... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീരം അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി... തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ചെയ്തതിൽ ഖേദിക്കുന്ന ചിത്രങ്ങളിൽ വേറൊരെണ്ണം കൂടി...ഒരു മികച്ച അനുഭവം... .

No comments:

Post a Comment