Tuesday, November 12, 2019

Asuran(tamil)



"A Vetrimaaran Magic"

പൂമണിയുടെ വേകൈ എന്നാ പുസ്‌തകതെ ആസ്പദമാക്കി Manimaaran, Vetrimaaran എന്നിവർ തിരക്കഥ രചിച്ചു Vetrimaaran സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം പറയുന്നത് ശിവ സാമിയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്...

ഭാര്യ Pachaiyamma യും മക്കൾ velmurugan, chidambaran, കൂടാതെ ചെറിയ മകൾക്കൊപ്പം ജീവിക്കുന്ന ശിവന്റെ  ജീവിതത്തിൽ Vaddakuran Narasimman എന്നാ ആളുടെ വരവ് അവരുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും അതിനിടെ അദേഹത്തിന്റെ മകൻ നരസിംഹന്നെ കൊല്ലുന്നു... അതിന്റെ ബാക്കിപത്രമായി അയാളുടെ ആൾകാർ  അവരെ തേടി എത്തുന്നത്തോടെ അവരുടെ ജീവിതത്തിൽ നടക്കുന്ന  സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ശിവ സാമി ആയി ധനുഷ്ഇന്റെ മാസമാരിക പ്രകടനം കണ്ട ചിത്രത്തിൽ അദ്ദേഹത്തിന് ഒപ്പം തന്നെ നിൽക്കുന്ന പ്രകടനവുമായി മഞ്ജു ചേച്ചിയും ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ vaddakuran narasumman എന്നാ കഥാപാത്രം ആടുകളം നരേൻ ചെയ്തു.. ഇവരെ കൂടാതെ പശുപതി, കെൻ കരുനാസ്, ബാലാജി ശക്തിവേൽ, പ്രകാശ് രാജ് എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Ekadesi, Yugabharathi, Arunraja Kamaraj എന്നിവരുടെ വരികൾക്ക് G. V. Prakash Kumar ഈണമിട്ട ഇതിലെ ഗാനങ്ങൾ Kalaippuli Audio ആണ് വിതരണം നടത്തിയത്... R. Ramar എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Velraj ആയിരുന്നു...

V Creations ഇന്റെ ബന്നേറിൽ Kalaipuli S. Thanu നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടുകയും ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു....
ഒരു മികച്ച അനുഭവം...

വാൽകഷ്ണം :
"എന്ന് കുടുംബം ഒട്ട്ര്യയിലെ നിന്ന്ദ കൂടതാൻ ഇപ്പൊ ഇവങ്ങളളാം വിട്ട് പോണേ.. എന്നാ ഇനി ഒരു വാട്ടി എന്ന് മകന് പിന്നാടി വന്തിങ്ങനാൻ ഒരുത്തനും ഉയിരോടെ പോകമാട്ടിങേ"

No comments:

Post a Comment