Wednesday, November 20, 2019

Subharathri



ഒരു യഥാര്ത്ഥ സംഭവത്തെ  ആസ്പദമാക്കി Vyasan K. P. കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമ ചിത്രത്തിൽ സിദ്ദിഖ്, ദിലീപ്, അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് മുഹമ്മദിന്റെ കഥയാണ്...ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപെട്ട അദ്ദേഹം തന്റെ ജീവിതത്തിൽ പക്ഷെ ഇപ്പൊൽ ഭാര്യക്കും മകൾ കൂടാതെ മറ്റു വീട്ടുകാരുടെയും കൂടെ നല്ല ജീവിതം നയിച്ചു വരുന്നു... വർഷങ്ങൾക് ഇപ്പുറം അദ്ദേഹം ഹജ്ജിനു തയ്യാർ ആവുന്നതും അതിനിടെ അദേഹത്തിന്റെ ജീവിതത്തിലേക്ക്  കൃഷ്‌ണൻ എന്നൊരാളുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്..

മുഹ്‌ഹമെദ് ആയി സിദ്ദിഖ് ഇക്ക എത്തിയപ്പോൾ കൃഷ്‌ണൻ ആയി ദിലീപേട്ടൻ ആണ് ചിത്രത്തിൽ വേഷമിട്ടത്..  അനു സിത്താര ആണ് ശ്രീജ എന്നാ കൃഷ്‌ണന്റെ ഭാര്യ വേഷം ചെയ്തത്.. ഇവരെ കൂടാതെ അജു വര്ഗീസ്, നെടുമുടി ചേട്ടൻ, ശാന്തി കൃഷ്ണ എന്നുവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ബിജിബാൽ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് H. K. Harshan ഉം ഛായാഗ്രഹണം Alby യും ആയിരുന്നു.. Abaam Movies ഇന്റെ ബന്നേറിൽ Abraham Mathew, Aroma Mohan എന്നിവർ നിർമിച്ച ഈ ചിത്രം Abaam Film Release ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പക്ഷെ വലിയ വിജയം ആയില്ല.. എന്നിരുന്നാലും ഒരു വട്ടം കണ്ടിരിക്കാം ഈ കൊച്ചു ചിത്രം...

No comments:

Post a Comment