V. Harikrishna, Pon Kumaran എന്നിവർ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ കണ്ണട ആക്ഷൻ ചിത്രത്തിൽ ദർശൻ, രശ്‌മിക മന്ദനാ, Thakur Anoop Singh എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് കർണാടകയിലെ ഒരു ഗ്രാമത്തിന്റെ കഥയാണ്... പരമ്പരാഗതമായി എണ്ണ ഉണ്ടാകുന്നാ അവരുടെ ഗ്രാമത്തെ ദേവി ഷെട്ടിയും അയാളുടെ കയ്യിൽ ഉള്ള എണ്ണ മാഫിയയും കണ്ണുവെക്കുന്നതും അതിനെ എതിരിടാൻ ആ ഗ്രാമത്തിലെ ആൾകാർ കൃഷ്ണ എന്നാ അവിടത്തെ ഗ്രാമത്തലവന്റെ മകന്റെ സഹായത്തോടെ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം..
കൃഷ്ണ ആയി ദർശൻ എത്തിയ ചിത്രത്തിൽ ദേവി ഷെട്ടി ആയി താക്കൂർ അനൂപ് സിങ്ങും എത്തി... കാവേരി എന്നാ കൃഷ്ണയുടെ ജോഡി ആയി രശ്‌മിക എത്തിയപ്പോൾ ദേവരാജിന്റെ Gurikar Huliyappa Nayaka എന്നാ കഥാപാത്രവും മികച്ചതായിരുന്നു... ഇവരെ കൂടാതെ ധനഞ്ജയ്, തന്യ ഹോപ്പ്, രവി ശങ്കർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചു..
Kaviraj, Chethankumar, Yogaraj Bhat, Santhosh Ananddram എന്നിവരുടെ വരികൾക്ക് V. Harikrishna ആണ് ഇതിലെ ഗാനങ്ങൾക് ഈണവും ചിത്രത്തിന്റെ ബി ജി എം ഉം ചെയ്തത്.. Shreesha Kuduvalli ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Prakash Karinja അനു എഡിറ്റർ...
Media House Studio ഇന്റെ ബന്നേറിൽ Shylaja Nag, B Suresha എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനവും നടത്തി... ദർശനയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് ആയി മാറിയ ഈ ചിത്രം ഒരു മികച്ച അനുഭവം ആയിരുന്നു.. കണ്ടു നോക്കു

No comments:
Post a Comment