"3 idiots യിനെ വെല്ലുന്ന ഒരു ക്യാമ്പസ് ചിത്രം "
Nitesh Tiwari, Piyush Gupta, Nikhil Mehrotra എന്നിവർ കഥയും തിരക്കഥയും രചിച്ചു Nitesh Tiwari സംവിധാനം നിർവഹിച്ച ഈ ഹിന്ദി coming-of-age comedy-drama ചിത്രത്തിൽ Sushant Singh Rajput, Shraddha Kapoor, Varun Sharma, Naveen Polishetty, Prateik Babbar, Tahir Raj Bhasin, Saanand Verma, എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
1992 യിൽ ഒന്നിച്ച ഏഴു കൂട്ടുകാരിലൂടെയാണ് ചിത്രം തുണ്ടങ്ങുന്നത്.. അനിരുദ്ധ് ഭാര്യ മായയിൽ നിന്നും വേർപെട്ടു മകൻ രാഘവവിന്റെ കൂടെയാണ് താമസം... JEE തന്നെ ജീവിതം എന്നു വിചാരിച്ചു നടക്കുന്ന രാഘവൻ JEE യിൽ പരാജയം രചിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു... മരണത്തോട് മല്ലടിക്കുന്ന അവനെ അതിൽ നിന്നും രക്ഷിക്കാൻ അദ്ദേഹം തന്റെ പഴയ കോളേജ് കൂട്ടുകാരുടെ സഹായം തേടുന്നതും അതിലുടെ അവരുടെ ആ പഴയ കോളേജ് കാലത്തിലേക് കൂട്ടികൊണ്ട് പോകുന്നതും ആണ് കഥാസാരം..
അനിരുദ്ധ് പഥക് എന്നാ അനി ആയി സുശാന്ത് സിംഗ് എത്തിയാപ്പോൾ മായ പഥക് എന്നാ അനിയുടെ ഭാര്യാ ആയി ശ്രദ്ധ കപ്പൂർ എത്തി... ഗുർമീത് സിംഗ് എന്നാ സെക്സ എന്നാ കഥാപാത്രം വരുന്നു ശർമ ചെയ്തപ്പോൾ ഇവരെ കൂടാതെ പ്രത്ഥിക് ബാബർ, താഹിർ രാജ് ബസിന്, നവീൻ പോളിഷെട്ടി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Amitabh Bhattacharya യുടെ വരികൾക്ക് Pritam ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്.. Sameer Uddin ആണ് ചിത്രത്തിന്റെ ബി ജി എം.. Amalendu Chowdhary ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Charu Shree Roy നിർവഹിച്ചു...
Nadiadwala Grandson Entertainment ഇന്റെ ബന്നേറിൽ Sajid Nadiadwala നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി... ഇനി മുതൽ എന്റെ ഇഷ്ട ക്യാമ്പസ് ചിത്രങ്ങളിൽ ഒന്ന്...

No comments:
Post a Comment