Thursday, November 21, 2019

Oththa Seruppu Size 7 (tamil)



R. Parthiban കഥയെഴുതി സംവിധാനം ചെയ്തു അഭിനയിച്ച  ഈ തമിഴ് ത്രില്ലെർ ചിത്രം Bioscope Film Framers ഇന്റെ ബന്നേറിൽ അദ്ദേഹം തന്നെ ആണ് നിർമിച്ചത്...

ചിത്രത്തിൽ ഞാൻ ആദ്യം പറഞ്ഞത് പോലെ ആകെ ഒരു കഥാപാത്രം മാത്രേ സ്‌ക്രീനിൽ വരുന്നുള്ളു.. "മാസിലാമണി".. ചിത്രം പറയുന്നത് അദേഹത്തിന്റെ കഥയാണ്... ഒരു കൊലപാതകം കുറ്റവുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയിൽ ഉള്ള അദേഹതെ പോലീസ്‌കാർ  ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃതം... അതിലുടെ അദേഹത്തിന്റെ ജീവിതം നമ്മൾക്കു കാട്ടിത്തരുന്നുമുണ്ട് ഈ ചിത്രം..

പാർത്ഥിപൻ മാസിലാമണി ആയി എത്തിയ ചിത്രത്തിൽ അദ്ദേഹത്തെ കൂടാതെ കുറച്ചു പോലീസ്‌കാർ  പിന്നേ ഗായത്രി ഉഷ എന്നാ കഥാപാത്രത്തിനും, ദീപ വെങ്കട്ട് സൂര്യ എന്നാ കഥാപാത്രത്തിനും വോയിസ്‌ ഓവർ ആയിഎത്തുന്നു...

Vivek ഇന്റെ വരികൾക്ക് C. Sathya ഈണമിട്ട ഒരേ ഗാനം Sid Sriram, Sangeetha Karuppiah, R. Parthiepan എന്നിവർ ചേർന്നാണ് ആലപിച്ചത്... R. Sudharsan എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Ramji ആയിരുന്നു...

Singapore South Asian Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ഒറ്റ ഒരാൾ അഭിനയിച്ചു, കഥയെഴുതി, സംവിധാനവും പ്രൊഡ്യൂസറും ചെയ്തത് കൊണ്ട് India Book of Records, Asia Book of Records എന്നിവയിൽ സ്വന്തം പേരും ചാർത്തി... 2019യിൽ International Film Festival of India യിൽ ആദ്യ പ്രദർശനം നടത്താൻ തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി എന്നാ അറിവ്.. ഒരു മികച്ച അനുഭവം...

No comments:

Post a Comment