Kanika Dhillon കഥയെഴുതി Prakash Kovelamudi സംവിധാനം ചെയ്ത ഈ ഹിന്ദി ബ്ലാക്ക് കോമഡി ചിത്രത്തിൽ കങ്കണ റൗത്, രാജ്‌കുമാർ രോ, അമ്യുറ ഡസ്റ്റർ, ജിമ്മ്മി ഷെർഗിൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് ബോബിയുടെ കഥയാണ്.. ഒറ്റക് ജീവിച്ചു ഒരു ഡബ്ബിങ് ആര്ടിസ്റ് ആയി ജീവിക്കുന്ന അവളുടെ ജീവിതം കുട്ടികാലം സ്വന്തം അച്ഛൻ അമ്മമാരുടെ മരണം കാരണം താറുമാര് ആയി കിടക്കുകയാണ്... അതിനിടെ അവളുടെ അയല്പക്കത്ത് കേശവ്-റിമ എന്നി ദമ്പതികൾ എത്തുന്നതും അതിന്റെ ഫലമായി അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Bobby Grewal ആയി Kangana Ranaut എത്തിയ ചിത്രത്തിൽ കേശവ് ആയി Rajkummar Rao വും റീമ ആയി Amyra Dastur ഉം എത്തി.. ശ്രീധർ എന്നാ മറ്റൊരു പ്രധാന കഥാപാത്രം Jimmy Shergill ചെയ്തപ്പോൾ ഇവരെ കൂടാതെ അമൃത പുരി, കണിക ധിലോൺ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി..
Prakhar Varunendra, Kumaar, Tanishk Bagchi, Raja Kumari, Prakahar Vihaan എന്നിവരുടെ വരികൾക്ക് Arjuna Harjai, Rachita Arora, Tanishk Bagchi, Daniel B. George എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Daniel B George ആണ് ബാക്ക്ഗ്രൗണ്ട് സ്കോർ...
Pankaj Kumar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shweta Venkat Matthew, Sheeba Sehgal, Prashanth Ramachandran എന്നിവർ ചേർന്നാണ് ചെയ്തത്...,, Balaji Motion Pictures, Karma Media and Entertainment, ALT Entertainment എന്നിവരുടെ ബന്നേറിൽ Ekta Kapoor, Shobha Kapoor, Shailesh R Singh എന്നിവർ നിർമിച്ച ഈ ചിത്രം Pen Marudhar Entertainment ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് ആയിരുന്നു... ഒരു വട്ടം കാണാം...

No comments:
Post a Comment